ക്ഷേത്രാചാരം നിറവേറ്റാന്‍ കഴിഞ്ഞില്ലേങ്കില്‍ താക്കോല്‍ കൈമാറി പടിയിറങ്ങും: തന്ത്രി
Recommended Video

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ തുടരുകയാണ്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ സംഘര്‍ഷഭരിതമായി ചിത്തിര ആട്ടപൂജയ്ക്കായി നട തുറന്ന മൂന്ന് ദിവസങ്ങളും. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമം നടത്തിയാല്‍ മണ്ഡലകാലത്തും സ്ഥിതി വ്യത്യസ്തമാകില്ലെന്ന മുന്നറിയിപ്പാണ് ഹൈന്ദവ സംഘടനകള്‍ നല്‍കുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഒരു വിധത്തിലും അനുവദിക്കരുതെന്ന നിലപാടാണ് തന്ത്രി കുടുംബവും മുന്നോട്ട് വെയ്കുന്നത്. ഇതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് തന്ത്രി കണ്ഠര് രാജീവര്.

യുവതികളെ പ്രവേശിപ്പിച്ചാല്‍ ശുദ്ധക്രിയകള്‍ നടത്തേണ്ടി വരും. തന്ത്രി ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ് കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം സ്ത്രീകളെ കയറ്റിയാല്‍ തന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
തന്ത്രി സ്ഥാനം ഒഴിയാനോ ആര്‍ക്കും ഒഴിവാക്കാനോ കഴിയില്ല.താന്ത്രികാവകാശം മൂര്‍ത്തിയുടെ പിതാവ് എന്ന നിലയില്‍ പ്രതിഷ്ഠയ്ക്ക് കിട്ടുന്നതാണ് അതൊന്നും ഒഴിയാന്‍ സാധിക്കില്ല.അതേസമയം ക്ഷേത്രാചാരം സംരക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങും. തന്ത്രിയുടെ വാക്കിന് സ്ഥാനമില്ലേങ്കില്‍ അവിടെ ആ സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ലെന്നും കണ്ഠര് രാജീവര് വ്യക്തമാക്കി.


Click it and Unblock the Notifications