എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്‌സും ഒരു ലൈംഗികാവയവുമല്ലേ ഉള്ളൂ..പിന്നെന്തിനാ നഗ്നഫോട്ടോയെ പേടി ??
സാഹിത്യകാരിയായ തനൂജ ഭട്ടതിരിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ശരീരികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകളെ മാനസികമായും ആക്രമിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കുള്ള മറുപടിയാണിത്. പെണ്‍കുട്ടികള്‍ തങ്ങളുടെ നഗ്നവീഡിയോകളും ഫോട്ടോകളും പ്രചരിക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയാണ് തനൂജ.
Read Also: നടിയെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പലരുടെയും കയ്യില്‍..!! ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി..!!
Read Also: മറ്റൊരു നടിക്ക് നേരെയും പീഡനശ്രമം..!! അതും ഡ്രൈവര്‍ തന്നെ...!! പത്മപ്രിയയുടെ വെളിപ്പെടുത്തല്‍ !!
Read Also: സൗദിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് ചാക്കില്‍ക്കെട്ടി തല്ലിക്കൊന്നു..!!കുറ്റം സ്വവര്‍ഗ ലൈംഗികത

ഒരു അമ്മയും മകളും തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് തനൂജയുടെ പോസ്റ്റ്.

എല്ലാ സ്ത്രീകള്‍ക്കും രണ്ട് മുലകളും ഒരു ലൈംഗിക അവയവവുമല്ലേ ഉള്ളൂ എന്നാണ് മകളുടെ ആദ്യത്തെ ചോദ്യം. ഉറക്കെയുള്ള മകളുടെ ചോദ്യത്തിന് പതുക്കെയുള്ള അതെ എന്ന മറുപടി ആയിരുന്നു അമ്മയുടേത്.

പിന്നെ ഈ നഗ്ന ഫോട്ടോ എന്നു പറയുമ്പോള്‍ സ്ത്രീകള്‍ എന്തിനാണിത്ര പേടിക്കുന്നത് എന്നും മകള്‍ ചോദിക്കുന്നു. അവന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത് എന്നതാണ് മകളുടെ അടുത്ത അമ്പരപ്പിക്കുന്ന ചോദ്യം.

പെണ്ണുങ്ങളുടെ ന്യൂഡ് ഫോട്ടോസ് എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടേ എന്നുള്ള മകളുടെ ചോദ്യം മുഴുവന്‍ സ്ത്രീകള്‍ക്കും ഉള്ള സന്ദേശം കൂടിയാണ്.

ലോകത്തെല്ലാവര്‍ക്കുമുള്ള ഒരേ ശരീരത്തിന് വേണ്ടി പെണ്ണുങ്ങള്‍ മാത്രം ചാവാന്‍ നിക്കുന്നത് എന്തിനാണ്..അവരോടൊക്കെ പോയ് ചാവാന്‍ പറയ് അമ്മേ എന്നാണ് മകളുടെ അവസാന വാക്കുകള്‍. ശരീരം ആരെങ്കിലും കാണുന്നത് കൊണ്ട് പെണ്ണിന് ഒന്നും നഷ്ടമാകുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് തനൂജ നല്‍കുന്നത്.
തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം












Click it and Unblock the Notifications