താനൂർ രാഷ്ട്രീയ സംഘര്‍ഷം; മത്സ്യബന്ധനത്തിനുപോയ രണ്ടു യൂത്ത് ലീഗുകാരെ സിപിഎം പ്രവര്‍ത്തകർ ആക്രമിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ രാഷ്ട്രയീ സംഘര്‍ഷം നിലനില്‍ക്കുന്ന താനൂരിലെ സംഘഷം കടലിലേക്കും നീങ്ങുന്നു. മത്സ്യബന്ധനത്തിനു പുറപ്പെട്ട അഞ്ചുടിയിലെ രണ്ടു മുസ്ലിം യൂത്തു ലീഗ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതായാണ് പുതിയ പരാതി.അഞ്ചുടിയിലെ മാരുതി മത്സ്യ ബന്ധന വള്ളത്തിലുള്ള രണ്ട് തൊഴിലാളികളെയാണ് അഞ്ചുടിയില്‍ തന്നെയുള്ള ചെങ്കൊടി വള്ളത്തിലെ സിപിഎം അക്രമിച്ചത്.
അഞ്ചുടിയില്‍ നിന്നും മത്സ്യബന്ധനത്തിനായി ഇന്നലെ പുലര്‍ച്ചെ 5 മണിക്ക് കൂട്ടായി അഴിമുഖത്തെത്തിയ മാരുതി വള്ളത്തിലുള്ള തൈവളപ്പില്‍ സാബിത് (32), കോയമ്മുവിന്റെ പുരക്കല്‍ സാദിഖ് (23) എന്നിവരെയാണ് പിന്നില്‍കൂടിയെത്തിയ സംഘം ആക്രമിച്ചതെന്ന് പറയുന്നു. ഈ സമയം മാരുതി വള്ളത്തിലുള്ളവര്‍ വള്ളത്തില്‍ തന്നെയായിരുന്നു. പരിക്കുപറ്റിയ ഇരുവരും തിരൂര്‍ ഗവ. ആസ്പത്രിയില്‍ ചികിത്സ തേടി.

മത്സ്യത്തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു മാരുതി വളത്തിലുള്ളവര്‍ മത്സ്യബന്ധനം നിറുത്തി പ്രതിഷേധവുമായി താനൂര്‍ പോലീസ് സ്റ്റേഷനിലെത്തി. 50 തൊഴിലാളികളാണ് ഈ വള്ളതിലുള്ളത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. താനൂര്‍ സ്റ്റേഷനില്‍ സി.ഐ.യും. എസ്.ഐയും ഇല്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തിരൂരിലെത്തി ഡി.വൈ.എസ്. പിയെ കണ്ടു പരാതി ബോധിപ്പിച്ചു. നടപടിസ്വീകരിക്കാമെന്ന ഉറപ്പില്‍ മത്സ്യത്തൊഴിലാളികള്‍ പിരിഞ്ഞു പോയി. സംഭവത്തില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി. യു) പ്രതിഷേധിച്ചു.
കഴിഞ്ഞ ആഴ്ച്ചയില്‍ മേഖലയിലെ ലീഗ് ഓഫീസിന്റെ ചുമരുകള്‍ രാത്രിയുടെ മറവില്‍ സി.പി.എം എന്ന് പെയ്ന്റ് അടിച്ചിരുന്നു. ഇതിന് പ്രതികാരമായി പെയ്ന്റ് അടിച്ചതായി പറയപ്പെടുന്ന വ്യക്തിയുടെ വീടിന്റെ ചുമരും ലീഗ് പ്രവര്‍ത്തകര്‍ രാത്രിയുടെ മറവില്‍ മുസ്ലിംലീഗ് എന്ന് പെയ്ന്റ് അടിച്ചിരുന്നു. മേഖലയില്‍ സി.പി.എം-മുസ്ലിംലീഗ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ വിവിധ തവണ സര്‍വകക്ഷി യോഗങ്ങള്‍ അടക്കം ചേര്‍ന്നെങ്കിലും ഇതുവരെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications