കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂര്‍ ഉണ്യാലില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ 2 പേര്‍ പിടിയില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സര്‍വകക്ഷിയോഗങ്ങളൊന്നും ഫലംകാണുന്നില്ല, താനൂര്‍ ഉണ്യാലില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു, ഉണ്ണ്യാല്‍ അഴിക്കലില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പ്പിച്ചതില്‍ രണ്ടുപേരെ താനൂര്‍ സിഐ അലവി ഇന്‍്‌നലെ അറസ്റ്റു ചെയ്തു. പ്രതികളെ അഴിക്കലില്‍ വെച്ചു തന്നെയാണ് പിടികൂടിയത്. അഞ്ചുടി സ്വദേശികളായ കുന്നത്ത് ഫിര്‍ദൗസ് (29), ഏനിന്റെ പുരക്കല്‍ സ്വാലിഹ് (22) എന്നിവരെയാണ് പിടികൂടിയത്.

ഈ മാസം 19ന് രാത്രി 8.30തോടെ കൂട്ടുക്കാരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന അക്ബറിനെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. കൂട്ടുകാരന്‍ സഹദ്‌മോനെ ഇരുമ്പ് വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാക്കി അഞ്ച് പ്രതികള്‍ക്കായി അനേ്വഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു.

areest

രാഷ്്ട്രീയ സംഘര്‍ഷംതന്നെയാണു പിന്നിലെന്നാണു പരാതി. മേഖലയില്‍ സി.പി.എം-മുസ്ലിംലീഗ് സംഘര്‍ഷം സ്ഥിരമാണ്. പേരിന് മാത്രമായാണു സര്‍വകക്ഷി യോഗങ്ങള്‍ ചേരുന്നതെന്നും ഇരുടീമുകളും അനുനയ ചര്‍ച്ചക്ക് ആത്മാര്‍ഥമായി ഇറങ്ങാത്തതാണ് സംഘര്‍ഷങ്ങള്‍ വര്‍ധിക്കാനും തുടരാനും കാരണമായി പറയുന്നത്.

English summary
thanur unyal political conflict continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X