Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കേ';സമൂഹമാധ്യമത്തിലെ വ്യക്തിഹത്യയ്ക്കെതിരെ താരാ കല്യാണ്‍

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തി ഹത്യയ്ക്കെതിരെ തുറന്നടിച്ച് നടി താരാ കല്യാണ്‍. മകള്‍ സൗഭാഗ്യയുടെ വിവാഹത്തിനിടെ ചിത്രീകരിച്ച ഒരു രംഗത്തിലെ ഫോട്ടോ മോശമായി പ്രചരിപ്പിച്ചതിനെതിരെയാണ് നടി രംഗത്തെത്തിയത്. ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം.

Recommended Video

cmsvideo
    ലൈവിൽ പൊട്ടിത്തെറിച്ച് താരകല്യാൺ | Oneindia Malayalam

    തന്‍റെ ചിത്രം ആഘോഷിക്കുന്നവരോട് ഒരിക്കലും പൊറുക്കില്ലെന്ന് താര പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു നടി സംഭവത്തില്‍ വൈകാരികമായി പ്രതികരിച്ചത്. താരയുടെ വാക്കുകളിലേക്ക്

     വൈറലാകുന്നുണ്ട്

    വൈറലാകുന്നുണ്ട്

    സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. ചിലര്‍ അത് പങ്കുവെച്ച് ആസ്വദിക്കുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയ വിവാഹമാണത്.

     നിന്റെയൊക്കെ മനസ്സ് കല്ലാണോ

    നിന്റെയൊക്കെ മനസ്സ് കല്ലാണോ

    ആ വിവാഹത്തിനിടയില്‍ എപ്പോഴോ ഉണ്ടായ ഒരു സംഭവത്തിന്‍റെ ഒരു വിഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമൊടുത്ത് അത് ഫോട്ടോ ആക്കി അതിനെ വൈറലാക്കിയിരിക്കുന്നു. അത് പോസ്റ്റ് ചെയ്ത മഹാനോട് ഞാന്‍ ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ.

     ഗതികേട് വരാതിരിക്കട്ടേ

    ഗതികേട് വരാതിരിക്കട്ടേ

    നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കേ. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് പൊറുക്കില്ല ഒരിക്കലും. ഐ വില്‍ നെവര്‍ ഫോര്‍ഗിവ് യു. പറ്റുമെങ്കില്‍ നിന്നെ സൃഷ്ടിച്ച ഈശ്വരന്‍ നിന്നോട് പൊറുക്കട്ടെ. നിന്നെ പ്രസവിച്ച നിന്‍റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ.

     ആരോടും ചെയ്യരുത്

    ആരോടും ചെയ്യരുത്

    സമൂഹമാധ്യമങ്ങൾ നല്ലതാണ്. ഒരു പാട് നല്ല കാര്യങ്ങള്‍ അതുകൊണ്ട് ചെയ്യാം. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയഭേദകമാണ്. എന്നെ വേദനിപ്പിച്ച് നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും.

     പരിഗണന കൊടുക്കാന്‍ പഠിക്കൂ

    പരിഗണന കൊടുക്കാന്‍ പഠിക്കൂ

    ഒരുകാര്യം കൂടി എനിക്ക് പറയാനുണ്ട്. ഇത് പോസ്റ്റ് ചെയ്ത ആളോട്, ഇതിന് കമന്‍റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരോട് പറയട്ടെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം. ഐ ഹെയ്റ്റ് യു. സ്ത്രീയാണെന്ന പരിഗണന കൊടുക്കാന്‍ പഠിക്കൂ. അത് ആവശ്യമാണ്. നിങ്ങളെ പോലും വികാരങ്ങള്‍ ഉള്ള ആളുകളാണ് ഞങ്ങള്‍ കലാകാരന്‍മാരും.

    അറപ്പ് തോന്നുന്നില്ല,

    ഒരു അമ്മയാണ് ഞാന്‍. എന്‍റെ മകളുടെ വിവാഹത്തിന് എടുത്ത ഫോട്ടോയോണ് നിങ്ങള്‍ മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചത്. നാണക്കേടല്ലേ. അറപ്പ് തോന്നുന്നില്ല, ഒരിക്കലും ഇത് ചെയ്തവരോട് പൊറുക്കില്ല, കണ്ണീരണിഞ്ഞു കൊണ്ട് താര പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+