നടി താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാറാം ആശുപത്രിയില്‍ !! അതീവ ഗുരുതരാവസ്ഥ തുടരുന്നു !!
ഇടപ്പള്ളി അമൃത ആശുപത്രി കാര്‍ഡിയാക് എെസിയുവില്‍ പ്രവേശിപ്പിച്ച രാജാറാമിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന വിവരം.
കൊച്ചി : നടി താരാ കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാമിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നില നിര്‍ത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡെങ്കിപ്പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റിയത്. താരാ കല്യാണ്‍, മകള്‍ സൗഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി തുടങ്ങിയവര്‍ ആശുപത്രിയിലുണ്ട്. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന് എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

ഡങ്കിപ്പനിയെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്നാണ് രാജാറാമിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വസാകോശത്തില് അണുബാധയേറ്റതിനെത്തുടര്ന്നാണ് അദ്ദേഹത്തെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റിയത്.

വെന്റിലേറ്ററിന്റ സഹായത്തോടെ
ജൂലൈ 22നാണ് രാജാറാമിനെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റിയത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നില നിര്‍ത്തുന്നത്.

നൃത്തവേദികളിലെ സജീവ സാന്നിധ്യം
സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് ഏറരെ പരിചിതയായ താരമാണ് താരാ കല്യാണ്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള പ്രതിഭയാണ് താരാ കല്യാണ്‍. താരാ കല്യാണിനൊപ്പം നൃത്തവേദികളില്‍ രാജാറാമും പ്രത്യക്ഷപ്പെടാറുണ്ട്.

കലാപാരമ്പര്യമുള്ള കുടുംബം
സഹനടിയായി സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സുബ്ബലക്ഷ്മിയുടെ മകളാണ് താരാ കല്യാണ്‍. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങി നൃത്തത്തില്‍ മികവു തെളിയിച്ച കലാകാരിയാണ് താരാ കല്യാണ്‍. അമമയുടെ പാത പിന്തുടര്ന്നാണ് താര അഭിനയത്തിലേക്ക് കടന്നുവന്നത്.

പൂര്‍ണ്ണ പിന്തുണയുമായി രാജാറാം
നര്ത്തകന്, കോറിയോഗ്രാഫര്‍, ചാനല്‍ അവതാരകന് തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച രാജാറാം അഭിനയത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

നൃത്താധ്യപകനെന്ന നിലയില്‍ പ്രശസ്തനായി
മികച്ച നര്ത്തകന് കൂടിയായ രാജാറാം നൃത്താധ്യാപകകനെന്ന നിലയിലാണ് ഏറെ പ്രശസ്തനായത്. താരാ കല്യാണും രാജാറാമും ഒരുമിച്ച് നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

ഭാര്യയ്ക്കും മകള്‍ക്കും പൂര്‍ണ്ണ പിന്തുണ
താര കല്യാണും മകള്‍ സൗഭാഗ്യയും നൃത്ത രംഗത്ത് സജീവമായി തുടരുന്നതിന് പിന്നില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് രാജാറാമാണ്. നൃത്തവേദികളില്‍ സജീവമാണ് ഈ കുടുംബം.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications