Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി താരാ കല്യാണിന്റെ ഭർത്താവ് അന്തരിച്ചു; മരണം ഡെങ്കിപ്പനി ബാധിച്ച്!!

കൊച്ചി: നടി താരാ കല്യാണിന്റെ ഭർത്താവും ടെലിവിഷൻ അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ചായിരുന്നു മരണം. ഡങ്കി പനി ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റിയത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടർന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.

Rajaram

മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+