Get Updates
Get notified of breaking news, exclusive insights, and must-see stories!

ലസിത പാലക്കലിന് നേരെ അശ്ലീല പോസ്റ്റുകളുമായി തരികിട സാബു.. പച്ചത്തെറിയുമായി സംഘപരിവാറുകാർ

Recommended Video

cmsvideo
    ലസിത പാലക്കലിന് നേരെ അശ്ലീല പോസ്റ്റുകളുമായി തരികിട സാബു | Oneindia Malayalam

    കോഴിക്കോട്: യുവമോർച്ച വനിതാ നേതാവ് ലസിത പാലക്കലിനെ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിലൂടെ അപമാനിച്ച് നടനും ചാനല്‍ പരിപാടികളിലെ അവതാരകനുമായ തരികിട സാബു എന്ന സാബു അബ്ദുസമദ്.

    യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബുവിന്റെ രംഗപ്രവേശം. ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ച് വിട്ട് സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ട്.

    തരികിട തരികിട തന്നെ

    തരികിട തരികിട തന്നെ

    തരികിട എന്ന ചാനല്‍പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്‌ററിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും പോസ്റ്റുകള്‍ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്.

    അശ്ലീല പോസ്റ്റുകൾ

    അശ്ലീല പോസ്റ്റുകൾ

    വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ തരികിട സാബു അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ് എന്ന തരത്തിലാണ് ഓരോ പോസ്റ്റുകളും. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇയാളുടെ ഫേസ്ബുക്ക് പേജിലടക്കം രൂക്ഷമായ തെറിവിളികളും ഒട്ടും കുറയാത്ത അശ്ലീലവുമാണ് പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. തരികിട സാബുവിന്റെ വീട്ടുകാരെ അടക്കം പച്ചത്തെറിയാണ് വിളിച്ച് കൊണ്ടിരിക്കുന്നത്.

    കൊലയാളിയെന്ന് സംശയിക്കുന്ന ആൾ

    കൊലയാളിയെന്ന് സംശയിക്കുന്ന ആൾ

    സംഭവത്തിൽ ലസിത പാലക്കൽ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്: പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളിൽ ഒരാൾ. ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസിൽ പരാതി നൽകണം എന്നാണ് എല്ലാവരും പറയുന്നത്.

    മാതാപിതാക്കളുടെ സംസ്കാരം

    മാതാപിതാക്കളുടെ സംസ്കാരം

    സമാന സംഭവങ്ങളിൽ ഞാൻ കൊടുത്ത 12 പരാതിയിന്മേൽ മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. വെറുതെ എന്റെ സമയം കളയുക എന്നല്ലാതെ. സ്വന്തം വീട്ടിൽ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലർ കഞ്ചാവിന്റെ കിറുക്കിൽ പറയും. അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളുടെ സംസ്കാരം മക്കൾ കാണിക്കുന്നു. യാതൊരു പിൻബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല.

    'കോവാലന്റെ ശിങ്കിടികൾ'

    'കോവാലന്റെ ശിങ്കിടികൾ'

    എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നൽകുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂർണ പിന്തുണ നൽകുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ ആർത്തു ചിരിക്കുന്ന 'കോവാലന്റെ ശിങ്കിടികൾ' ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നാണ് ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    മുൻപും വിവാദത്തിൽ

    മുൻപും വിവാദത്തിൽ

    നേരത്തെ വീട്ടമ്മയെ തെറിവിളിച്ചതിന്റെ പേരിലും തരികിട സാബു വിവാദത്തിലായിരുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെതിരെ സംശയം ഉന്നയിച്ച വീട്ടമ്മയുടെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സാബു തെറിവിളിച്ചത്. ഇത് വിവാദമായതോടെ ആളുകള്‍ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിരുന്നു. നേരത്തെ കലാഭവന്‍ മണിയുടെ ഭാര്യയേയും സഹോദരനേയും സാബു അസഭ്യം പറഞ്ഞതും വിവാദമായിരുന്നു.

    ഫേസ്ബുക്ക് പോസ്റ്റ്

    ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+