കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണത്തില്‍ തരികിട സാബുവിന് പലതും അറിയാം... 'കൂടുതല്‍ വിവരങ്ങള്‍ പിറകെ വെളിപ്പെടുത്താമെന്ന്'

  • By Neethu
Google Oneindia Malayalam News

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ ആര്‍ക്കൊക്കയോ എന്തൊക്കയോ അറിയാമെന്ന കാര്യത്തില്‍ സംശയം വേണ്ട. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോ, ബന്ധത്തിന്റെ ആഴങ്ങള്‍ എടുത്ത് പറഞ്ഞ് സത്യത്തെ മൂടി വെയ്ക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് ജനങ്ങള്‍ക്ക് മനസ്സിലാക്കത്തത്.

മണിയുടെ മരണത്തില്‍ എന്തിന് സിബിഐ അന്വേഷണം...? ഇതാ കാരണങ്ങള്‍മണിയുടെ മരണത്തില്‍ എന്തിന് സിബിഐ അന്വേഷണം...? ഇതാ കാരണങ്ങള്‍

മണിയുടെ മരണത്തില്‍ സുഹൃത്തുക്കളെ പഴിചാരി സഹോദരന്‍ രാമകൃഷ്ണനും മരണത്തില്‍ അന്വേഷണം വന്നാല്‍ ഉണ്ട തിന്നേണ്ടത് സഹോദരനായിരിക്കുമെന്ന് തരികിടി സാബുവും മാറി മാറി പറയുന്നു. വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയാകുന്നു... തരികിട സാബുവിന്റെ പുതിയ പോസ്റ്റ് ശരിക്കും കേസിന് വഴിത്തിരിവ് തന്നെയാണ്... എന്നിട്ടും എന്തുക്കൊണ്ട് അധികൃതര്‍ മാത്രം ഇത് കാണുന്നില്ല....

ആരാണീ കള്ളനാണയങ്ങള്‍?

ആരാണീ കള്ളനാണയങ്ങള്‍?


സോഷ്യല്‍ മീഡിയയില്‍ തരികിട സാബുവിന്റെ ഏറ്റവും പുതിയ പോസ്‌ററില്‍ ചില കള്ളനാണയങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. ആല്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണെന്ന് പോസ്റ്റില്‍ നിന്നും വ്യക്തമാണ്.

സത്യത്തില്‍ മണിയുടെ കുടുംബത്തെ ആക്രമിക്കുന്നത്?

സത്യത്തില്‍ മണിയുടെ കുടുംബത്തെ ആക്രമിക്കുന്നത്?

മണിയുടെ മരണത്തില്‍ മണിച്ചേട്ടന്റെ കുടംബത്തെ ആക്രമിക്കുന്നത് സഹോദരന്‍ തന്നെയാണെന്ന് സാബു പറയുന്നു. ചേട്ടനെ ചതിച്ചത് ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് സഹോദരനും.

വെള്ളിപ്പെടുത്താന്‍ പോകുന്ന വിവരങ്ങള്‍ എന്താണ്


പൂര്‍ണ വ്യക്തതയില്ലാത്ത സാബുവിന്റെ പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പിറകെ വെളിപ്പെടുത്താം എന്ന് പറഞ്ഞിരിക്കുന്നു. ഈ വിവരങ്ങള്‍ പോലീസില്‍ വെളിപ്പെടുത്തിയാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എള്ളുപ്പമായേന്നെ.

ആര്‍ക്കുവേണ്ടിയാണീ പ്രഹസനം

ആര്‍ക്കുവേണ്ടിയാണീ പ്രഹസനം


സത്യം മറച്ചു വെയ്ക്കുന്നതിനോ,,, കുറ്റവാളിയെ രക്ഷപ്പെടുത്തുന്നതിനോ,,, ആര്‍ക്കു വേണ്ടിയാണീ പ്രഹസന നാടകം അരങ്ങേറുന്നത്. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ഒരു വാക്കു പോലും പറയാത്ത ഇവര്‍ക്ക് ഇപ്പോള്‍ വെളിപ്പെടുത്താനുള്ളത് എങ്ങനെ വന്നു.

സിബിഐ വന്നാല്‍...

സത്യം അധിക കാലം മറച്ചു വെയ്ക്കാന്‍ സാധിക്കില്ല. മണിയുടെ മരണത്തില്‍ പോലീസിന്റെ അനാസ്ഥയും വ്യക്തമാണ്. കേസ് സിബിഐയ്ക്ക് കൈമാറിയ അവസരത്തില്‍ സ്വയം കുഴി തോണ്ടുകയല്ലേ ഇവര്‍ ചെയ്യുന്നത്.

English summary
Tharikida sabu's new facebook post,he said he will reveal some truth early
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X