മോഡിക്ക് തരൂരിന്റെ വെല്ലുവിളി
തിരുവനന്തപുരം: 2014 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് നരേന്ദ്ര മോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി തിരുവനന്തപുരത്തും മത്സരിച്ചേക്കുമെന്ന് ഒരു ശ്രുതി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് നിന്നുള്ള എംപിയുമായ ശശി തരൂരിന്റെ വെല്ലുവിളി.

രാജ്യത്ത് എവിടെ മത്സരിച്ചാലും താന്‍ ജയിക്കുമെന്നാണ് മോഡി വിശ്വസിക്കുന്നത്. തിരുവന്തപുത്ത് അദ്ദേഹം മത്സരിച്ചേക്കുമെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന് ചുട്ടമറുപടി തന്നെ കിട്ടും- ശശി തരൂര്‍ പറഞ്ഞു. മുസ്ലീം ലീഗിന്റെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റെ ചടങ്ങില്‍ പറഞ്ഞതുകൂടാതെ ശശി തരൂര്‍ ട്വിറ്ററിലൂടേയും മോഡിയെ വെല്ലുവിളിച്ചിട്ടുണ്ട്. സംഭവം ട്വിറ്ററില്‍ ഉടന്‍ തന്നെ ഹിറ്റും ആയി. പക്ഷേ തരൂരിന് അനുകാലമായിരുന്നില്ല മിക്ക പ്രതികരണങ്ങളും. തരൂരിന് ധൈര്യമുണ്ടെങ്കില്‍ തിരുവനന്തപുരം അല്ലാതെ മറ്റേതെങ്കിലും മണ്ഡലത്തില്‍ ജയിച്ചുകാണിക്കണമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പ്രശസ്തിയുണ്ടാക്കാനാണ് കേന്ദ്രമന്ത്രിയായ ശശി തരൂര്‍ ശ്രമിക്കുന്നതെന്നും മറ്റ് ചിലര്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications