സുനന്ദയുടെ ചിതാഭസ്മം തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ചിതാഭസ്മം തിരുവനന്തപുരത്ത് എത്തിച്ചു. ജനുവരി 29 ബുധനാഴ്ച വൈകീട്ടാണ് ശശി തരൂര്‍ അമ്മക്കും സഹോദരിക്കും ഒപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.
തികച്ചും ദു:ഖിതനായാണ് തരൂര്‍ കാണപ്പെട്ടത്. ചിതാഭസ്മം സൂക്ഷിച്ച കുടം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് അദ്ദേഹെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. അമ്മ ലില്ലി തരൂര്‍ വീല്‍ ചെയറിലാണ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയത്.

വിമാനത്താവളത്തില്‍ നിന്ന് തരൂര്‍ നേരെ വഴുതക്കാട്ടെ ഫ്‌ലാറ്റിലേക്ക് പോയി. ചിതാഭസ്മംജനുവരി 30 ന് കന്യൂകുമാരിയില്‍ നിമജ്ജനം ചെയ്തു. സുനന്ദയുടെ രണ്ടാം വിവാഹത്തിലുള്ള മകന്‍ ശിവ് മേനോന്‍ ചടങ്ങിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്.
തരൂരിനെ കാണുന്നതിനായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞത് ചെറിയതോതിലുള്ള ഉന്തും തള്ളും ഉണ്ടാക്കി. ബുധനാഴ്ച രാത്രി വഴുതക്കാട്ടെ ഫ്‌ലാറ്റിലെത്തി നിരവധി പ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു.
ജനുവരി 17 ന് ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ ആണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയല്‍ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications