കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നിലപാട് ആവര്‍ത്തിക്കുന്നുവെന്ന് തരൂര്‍; പാര്‍ട്ടി തന്നോട് സംസാരിച്ചില്ല

Google Oneindia Malayalam News

ദില്ലി: തിരുവനനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്‍റേതില്‍ നിന്നും വിരുദ്ധമായ നിലപാടായിരുന്നു സ്ഥലം എംപി കൂടിയായ ശശി തരൂര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്, സംസ്ഥാന തലസ്ഥാനത്തേക്ക് കുടുതല്‍ കമ്പനികള്‍ വരാന്‍ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഇതിനെ പിന്നാലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അദ്ദേഹത്തിനെതിരായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെയുള്ള അതേ നിലപാടില്‍ തന്നെ ഉറച്ചു നിക്കുന്നുവെന്നാണ് ശശി തരൂര്‍ ഇപ്പോഴും വ്യക്തമാക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം


തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ എംപി വ്യക്തമാക്കുന്നത്. വിഷയത്തില്‍ സ്ഥലം എംപി കൂടിയായ തന്‍റെ ഭാഗം കൂടി കെപിസിസി കേള്‍ക്കണമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നോട് ആലോചിക്കാതെ

എന്നോട് ആലോചിക്കാതെ

ഒരു വിഷയത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കുമ്പോള്‍, ആ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ആലോചിക്കേണ്ടതുണ്ട്. ഞാന്‍ തിരുവനന്തപുരം എം.പിയാണ്. എന്നാല്‍ പാര്‍ട്ടി തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എന്നോട് ആലോചിക്കാതെയാണ് നിലപാടെടുത്തത്. ഇക്കാര്യത്തില്‍ എന്നോട് കൂടി സംസാരിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നിലപാട്

കമ്മ്യൂണിസ്റ്റ് നിലപാട്

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തടക്കം എന്‍റെ വാദങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചതാണ്. ഈ വിഷയത്തിന്‍റെ തന്‍റെ വാദങ്ങളും അതിന്‍റെ കാരണങ്ങളും പലയാവര്‍ത്തി ഞാന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയായിരുന്നു. എനിക്ക് എന്‍റേതായ കാരണങ്ങള്‍ എന്നപോലെ അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.

പ്രധാന പ്രശ്നം

പ്രധാന പ്രശ്നം

മറ്റ് സ്ഥലങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ബുദ്ധിമുട്ടാണ് തിരുവനന്തപുരം നേരിടുന്ന പ്രധാന പ്രശ്നം. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ ജീവിതത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നല്ല കമ്പനികളെ കൊണ്ടുവരുന്നതിനുള്‍പ്പെടെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാരാടാണ് ഉത്തരവാദിത്വം

വോട്ടര്‍മാരാടാണ് ഉത്തരവാദിത്വം

ഈ ഒരു കാര്യം മുന്നില്‍ വെച്ചുകൊണ്ടു കൂടിയാണ് തിരുവനന്തപുരത്തേക്ക് കൂടുതല്‍ എയര്‍ലൈനുകള്‍ എത്തുവാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നത്. എന്‍റെ നിലപാടുകല്‍ വിമര്‍ശന വിധേയമാവുന്നത് ഇതാദ്യമല്ല. ജനാധിപത്യപരമായി ചിന്തിക്കുന്ന എനിക്ക് വോട്ടര്‍മാരാടാണ് ഉത്തരവാദിത്വമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും പൊട്ടിത്തെറിച്ച് വീരേന്ദ്ര സെവാഗ്; കൊവിഡ് നിയന്ത്രണം പോലും ഇത്ര ആഘാതമായില്ലെന്ന് പ്രീതി സിന്‍റയും

English summary
Tharoor says Congress is repeating Communist stance; The party took a stand without talking to me
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X