കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്‌റ്റോ... എന്നെയോ...? തരൂര്‍ ചോദിക്കുന്നു; എല്ലാം മാധ്യമവാര്‍ത്തകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശശി തരൂര്‍. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ശശി തരൂര്‍ തരുവനന്തപുരത്ത് പറഞ്ഞു.

തരൂരിനെ ചോദ്യം ചെയ്തതില്‍ നിന്ന് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭിച്ചതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തോട് നല്ലരീതിയില്‍ സഹകരിക്കണമെന്ന് ദില്ലി പോലീസ് തരൂരിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Shashi Tharoor

ഇങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അന്വേഷണ സംഘം തന്നോടാണോ മാധ്യമങ്ങളോടാണോ ആദ്യം ചോദിക്കുക എന്നാണ് തരൂര്‍ ഉന്നയിക്കുന്ന ചോദ്യം. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. അന്വേഷണത്തോട് താന്‍ സമ്പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങളെ തരൂര്‍ വിമര്‍ശിക്കുന്നത് ആദ്യമായല്ല. തുടക്കം മുതലേ മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണെന്ന് തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് ശേഷം ശശി തരൂരിനെ മൂന്ന് തവണയാണ് ദില്ലി പോലീസ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യും എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ സമ്മതം കൂടാതെ ദില്ലി വിട്ട് പോകരുതെന്നാണ് ശശി തരൂരിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഫെബ്രിവരി 13 നാണ് തരൂര്‍ എത്തിയത്. ദില്ലി പോലീസില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

English summary
Tharoor terms media reports baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X