കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയല്ല വേണ്ടത്, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം: തസ്ലീമ നസ്‌റീന്‍

Google Oneindia Malayalam News

കോഴിക്കോട്: വധശിക്ഷയല്ല മറിച്ച് ബലാത്സംഗം ചെയ്യാതിരിക്കാന്‍ പുരുഷന്‍മാരെ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍. ബലാത്സംഗം എന്നത് കേവലം ലൈംഗികമായ കര്‍മമല്ല. മറിച്ച് ആണത്ത ബോധത്തിന്റെയും അപ്രമാദിത്തത്തിന്റെയും അസഹിഷ്ണുതയുടെയുമൊക്കെ പ്രതിഫലനമാണ് അത്. അതേസമയം, വധശിക്ഷ ഒന്നിനും പരിഹാരമല്ല. ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പീഢകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. സമൂഹമാണ് പീഢനവീരന്‍മാരെ സൃഷ്ടിക്കുന്നതെന്നും തസ്‌ലീമ പറഞ്ഞു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ സ്പ്ലിറ്റ് എ ലൈഫിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ. വിശ്വാസിയാണ് എന്നതുകൊണ്ടുമാത്രം മാനവികവാദിയല്ല എന്നു പറയാന്‍ കഴിയില്ല. വിശ്വാസം പിന്തുടര്‍ന്നുകൊണ്ടു മാനവികത മുറുകെപ്പിടിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. മാനവികതയായിരിക്കണം യഥാര്‍ഥ മതം. എല്ലാ മതങ്ങളിലെയും മൗലികവാദം മാനവികതയുടെ ശത്രുക്കളാണ്. മതത്തിനോ വിശ്വാസങ്ങള്‍ക്കോ വേണ്ടി ആളുകള്‍ മിണ്ടാതിരിക്കണം എന്നു പറയുന്നതില്‍ കാര്യമില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാവണം. അതിനെ തടയിടുന്ന നിയമങ്ങളെല്ലാം എടുത്തുമാറ്റണം.

thasleema

തന്റെ നാലു പുസ്തകങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിച്ചു. എന്നാല്‍ ആ പുസ്തകങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ ആളുകള്‍ വായിക്കുന്നു. അതിനാല്‍ നിരോധനങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയില്ല. ആവശ്യമുള്ളവര്‍ വായിക്കട്ടെ. അല്ലാത്തവര്‍ അതില്‍ ഇടപെടേണ്ടതില്ല. എല്ലാ സെന്‍സര്‍ഷിപ്പുകളും അപകടരമാണ്. സ്വയം സെന്‍സര്‍ ചെയ്യേണ്ടി വരുന്നത് അത്യന്തം അപകടരവുമാണ്.

ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കു വേണ്ടി മാത്രമല്ല താന്‍ രംഗത്തെത്തിയത്. ഫലസ്തീനിലും അഫ്ഗാനിലും ഗുജറാത്തിലും ദുരിതമനുഭവിച്ച മുസ്‌ലിംകള്‍ക്കുവേണ്ടിയും എഴുതിയിട്ടുണ്ട്. ലജ്ജയാണ് തന്റെ ഏറ്റവും മികച്ച കൃതിയെന്ന് കരുതുന്നില്ല. ഇന്ത്യ തനിക്ക് എന്നും ഇഷ്ടപ്പെട്ട നാടാണ്. പൗരത്വം ലഭിച്ചാല്‍ താമസിക്കാന്‍ സന്നദ്ധമാണ്. പൂര്‍ണസ്വാതന്ത്ര്യത്തോടെ തനിക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക പ്രദേശം കേരളമാണെന്നും തസ്‌ലീമ നസ്‌റീന്‍ പറഞ്ഞു. ഹൈലൈറ്റ് മാളില്‍ ഡിസി ബുക്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ ടി.പി രാജീവനില്‍നിന്ന് എ.കെ അബ്ദുല്‍ ഹക്കീം പുസ്തകം ഏറ്റുവാങ്ങി.

English summary
death penalty is not needed for molestation, we need a system to respect women says taslima nasreen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X