Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതാണ് ഏറ്റവും വേദനിപ്പിച്ചത്, കാവി നിറം ഇഷ്ടമാണെന്ന് പറയാൻ കാരണം', മറുപടിയുമായി പേളി മാണി

സിജെപി സമരവുമായി ബന്ധപ്പെട്ടുളള പ്രതികരണം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി പേളി മാണി. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതും കാവി ഇഷ്ടനിറമാണ് എന്നുളള പരാമര്‍ശവും അടക്കമുളളവ പേളിക്ക് രൂക്ഷ വിമര്‍ശനങ്ങളാണ് നേടിക്കൊടുത്തത്.

മാത്രമല്ല സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിമര്‍ശനത്തിന് നല്‍കിയ മറുപടിയില്‍ പരാജയപ്പെട്ട സംവിധായകന്‍ എന്ന് പറഞ്ഞതും പേളിക്ക് വിനയായി. ഇത് സിബി മലയിലിനെ ഉദ്ദേശിച്ചാണ് എന്ന് മകന്‍ തന്നെ ആരോപിച്ചതോടെ പേളിക്കെതിരെയുളള വിമര്‍ശനം കടുത്തു. മാത്രമല്ല ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വലിയ ഇടിവുണ്ടായി.

നീറ്റ് സമരത്തിൽ കേരളത്തിൽ അയ്യായിരത്തോളം പേർക്കെതിരെ കേസ്, പിൻവലിക്കണമെന്ന് പിണറായി വിജയൻ
നീറ്റ് സമരത്തിൽ കേരളത്തിൽ അയ്യായിരത്തോളം പേർക്കെതിരെ കേസ്, പിൻവലിക്കണമെന്ന് പിണറായി വിജയൻ

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് വിവാദവുമായി ബന്ധപ്പെട്ട് പേളി മാണിയുടെ വിശദീകരണം. പരാജയപ്പെട്ട സംവിധായകന്‍ എന്ന് പറഞ്ഞത് തനിക്കെതിരെ പോസ്റ്റിട്ട ആള്‍ക്കെതിരെയായിരുന്നു. അതില്‍ എങ്ങനെയാണ് സിബി മലയില്‍ കടന്ന് വന്നതെന്ന് തനിക്ക് അറിയില്ലെന്ന് പേളി പറയുന്നു. സിബി മലയില്‍ മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നും പേളി വ്യക്തമാക്കി.

Pearle Maaney

പോസ്റ്റിട്ട വ്യക്തിയെ കുറിച്ചും അങ്ങനെ പറയാന്‍ പാടില്ലെന്നും ഒരാളെ പരാജയപ്പെട്ടയാള്‍ എന്ന് വിളിക്കാന്‍ നമ്മളാരുമല്ലെന്നും പേളി പറയുന്നു. അത് തന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു വലിയ തെറ്റാണെന്നും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയത്തില്‍ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നും പേളി മാണി പറഞ്ഞു. സിജെപി സമരവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിന് വന്ന കമന്റുകളില്‍ തന്റെ കുറിപ്പ് സ്വാതന്ത്ര്യ സമര സേനാനികളുടെ കല്ലറയില്‍ തുപ്പുന്നത് പോലെയാണ് എന്നൊക്കെ എഴുതിയത് മനസ്സില്‍ തട്ടി. തന്നെ ഏറ്റവും വേദനിപ്പിച്ചത് അതായിരുന്നു. അപ്പോഴാണ് ആ സ്‌റ്റോറി ഇട്ടത് എന്നും എന്നാല്‍ തനിക്ക് തന്നെ അതിനോട് യോജിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് ഡിലീറ്റ് ചെയ്തത് എന്നും പേളി വ്യക്തമാക്കി.

എകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി
എകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി

കാവിയാണ് ഇഷ്ടനിറം എന്ന് പറഞ്ഞതിനെ കുറിച്ചും പേളി മാണി വിശദീകരിക്കുന്നുണ്ട്. പോസ്റ്റ് ഇടാന്‍ താന്‍ തിരഞ്ഞെടുത്ത നിറം കണ്ടപ്പോള്‍ ചിലര്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളെന്ന തരത്തില്‍ ആരോപിച്ചു. അതുകൊണ്ടാണ് കാവി നിറം ഇഷ്ടമാണെന്നും അത് നമ്മുടെ ദേശീയ പതാകയിലുണ്ട് എന്ന് മറുപടി നല്‍കിയത് എന്നും പേളി പറയുന്നു. തനിക്ക് എല്ലാ പാര്‍ട്ടികളേയും ഇഷ്ടമാണെന്നും കാരണം എല്ലാ പാര്‍ട്ടികളിലും തനിക്ക് വളരെ അടുത്ത സുഹൃത്തുക്കളുണ്ടെന്നും പേളി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞത് സമരം നിര്‍ത്തിപ്പോകാന്‍ ഉദ്ദേശിച്ച് അല്ലെന്നും അവരുടെ സുരക്ഷയെ കുറിച്ച് ഓര്‍ത്തിട്ടാണെന്നും പേളി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+