ദിലീപിനെതിരായ ആ ഒറ്റ തെളിവ് മതി പോലീസ് വീഴ്ച എന്തെന്ന് മനസിലാക്കാൻ; അഖിൽ മാരാർ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ യാതൊരു തെളിവുകളും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. പോലീസ് കണ്ടെത്തിയത് പോലുള്ള തെളിവുകൾ കൊണ്ട് ഹൈക്കോടതിയിൽ പോയാൽ ഈ കേസിൽ യാതൊന്നും ഇനിയും സംഭവിക്കാൻ പോകുന്നില്ലെന്നും അഖിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'നീതി കിട്ടിയില്ല എന്ന് അതിജീവിത പറയുമ്പോൾ ആരാണ് അവളെ ചതിച്ചത്. അന്തരീക്ഷത്തിൽ നിന്നും തെളിവുകൾ ആവാഹിച്ചു എടുത്താണോ കോടതി വിധി പറയുന്നത്. FIR ഇൽ പൾസർ സുനി പറയുന്നത് പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ തന്നോട് ഒരാൾ പറഞ്ഞു. എന്നാൽ തുടക്കത്തിൽ തന്നെ ഈ കേസിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിൽ ആണ്. പൾസർ സുനി പറഞ്ഞതിന്റെ പിന്നാലെ ഓടി നാണം കെട്ട കേരള പോലീസ് ആർക്ക് വേണ്ടിയാണു ഈ കേസ് ഈ വിധം നീട്ടി കൊണ്ട് പോയത്.

സൗണ്ട് തോമയുടെ സെറ്റിൽ വെച്ച് പൾസർ സുനിയെ ദിലീപ് പരിചയപ്പെട്ടു എന്നതിന്റെ തെളിവായി ബൈജു പൗലോസ് നൽകിയ ഒരൊറ്റ തെളിവ് മതി ഈ കേസിൽ പോലീസിന്റെ വീഴ്ച്ച മനസ്സിലാക്കാൻ...
സിനിമ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് പരിഹരിച്ചു കൊടുത്ത സുനിക്ക് ഗ്രാൻഡ് പ്രൊഡക്ഷൻ നൽകിയ 650 രൂപയുടെ ഒരു voucher ഒന്നും അന്വേഷിച്ചു പോലും നോക്കാതെ തെളിവായി കൊടുത്ത ഒരു പരമ വിഡ്ഢി ആണ് ഈ കേസ് അന്വോഷിച്ചത്. അതായത് സുനിൽ കുമാർ ഗുണ്ട എന്നെഴുതിയ ഒരു രസീത്.. നൽകിയ പണം 650 രൂപ.ഒരു സിനിമ സെറ്റിലെ പ്രശ്നം പരിഹരിച്ച ഗുണ്ടയ്ക്ക് 650 രൂപയുടെ രസീത് കൊടുക്കും എന്നാണ് ബൗജു പൗലോസിന്റെ ചിന്ത.
കോടതി ബൈജു പൗലോസിനെ പൊളിച്ചു ഇല്ലാതാക്കി.. സത്യത്തിൽ ആ സിനിമയിൽ ഗുണ്ട ആയി അഭിനയിച്ച സുനിൽ കുമാർ എന്ന ഏതോ ജൂനിയർ ആര്ടിസ്റ്. നോക്കു ഇത് പോലെ വിഡ്ഢിത്തരം നിറഞ്ഞ തെളിവുകൾ വ്യാജ മൊഴികൾ. 2021ഇൽ ഈ കേസിന്റെ വിധി വരും എന്ന് കണ്ടപ്പോൾ പുതിയ ഒരു കേസുമായി ഈ ബൈജു പൗലോസ് പോയി. ദിലീപ് തന്നെ വധിക്കാൻ പദ്ധതി ഇട്ടേന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു എന്ന് പറഞ്ഞു. നിലവിൽ വിധിയിൽ കോടതി കണ്ടെത്തിയ സത്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ അതി ജീവിതയുടെ ഫേസ് ബുക്ക് പോസ്റ്റും മഞ്ജു വാര്യരുടെ പിന്തുണയും ആയി മാധ്യമങ്ങൾ പുതിയ ചർച്ച തുടങ്ങി.
ഇത് പോലുള്ള തെളിവുകൾ കൊണ്ട് ഹൈക്കോടതിയിൽ അപ്പീലിന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് പോകുന്നവർക്ക് അറിയാം. പുതിയൊരു വിധി വരുന്നത് വരെ ദിലീപിനെ വീണ്ടും സംശയത്തിൽ നിർത്താം..
ഇവരുടെ ലക്ഷ്യം കഴിഞ്ഞ 8 വർഷമായി ഇത് മാത്രമാണ്..മാധ്യമങ്ങൾ ഒരല്പം മാന്യത ഉണ്ടെങ്കിൽ വിധി എന്തെന്ന് ഈ ലോകത്തോട് പറയണം'
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications