Get Updates
Get notified of breaking news, exclusive insights, and must-see stories!

'പള്‍സര്‍ സുനി തന്നെ റിയാസ് ഖാന്‍'... സുനിയുടെ മതംതിരഞ്ഞും, റിയാസിനെ സുനിയാക്കിയും ചില ദുരന്തങ്ങൾ

കൊച്ചി: പള്‍സര്‍ സുനിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ സുനിയുടെ ചില ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയേയും ജനപ്രിയതാരം ദിലീപിനേയും ചേര്‍ത്തുവയ്ക്കാനാണ് പലരുടേയും താത്പര്യം.

അങ്ങനെ, 'ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള' ചില ചിത്രങ്ങള്‍ ഓണ്‍ലൈന്‍ സിഐഡികള്‍ പുറത്ത് വിട്ടു. പള്‍സര്‍ സുനി ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നേതാവാണെന്നും പറഞ്ഞ് പരത്തി.

എന്നാല്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നത് പള്‍സര്‍ സുനി ആയിരുന്നില്ല. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന നേതാക്കളില്‍ ആയ റിയാസ് ഖാന്‍ ആയിരുന്നു. ഇക്കാര്യം റിയാസ് ഖാന്‍ നേരിട്ടും മാധ്യമങ്ങള്‍ വഴിയും വ്യക്തമാക്കിയിട്ടും ചിലര്‍ക്ക് ഇപ്പോഴും ബോധിച്ചിട്ടില്ല. അവര്‍ പറയുന്നത് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും.

അവര്‍ ഉറപ്പിച്ചുകഴിഞ്ഞു

ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം ചിലര്‍ ഉറപ്പിച്ചിരിക്കുകയാണ്. അതിന്റെ തെളിവായിട്ടാണ് റിയാസ് ഖാന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പ്രചരിപ്പിക്കുന്നത്.

പറഞ്ഞിട്ടും മനസ്സിലാകാതെ

ദിലീപ് ഫാന്‍സ് അസോസിയേഷന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിനെടുത്ത ചിത്രം എന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കുന്നത്. അത് പള്‍സര്‍ സുനിയല്ല, റിയാസ് ഖാന്‍ ആണെന്ന് പറഞ്ഞിട്ടും പലരും അത് അംഗീകരിക്കുന്നില്ല.

രണ്ട് പേരും ഒന്നാണത്രെ

പള്‍സര്‍ സുനിയും റിയാസ് ഖാനും ഒരേ ആള്‍ ആണ് എന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രചരണം. ഫേസ്ബുക്കില്‍ ചില പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്.

വെറും ഫാന്‍സ് അസോസിയേഷന്‍ മെമ്പറല്ല

ദിലീപ് ഫാന്‍സ് അസോസിയേഷനിലെ വെറും ഒരു അംഗമല്ല റിയാസ്. സംസ്ഥാന ചെയര്‍മാനാണ്. അങ്ങനെ ഉള്ള ആളെ കുറിച്ചാണ് ഇപ്പോള്‍ പള്‍സര്‍ സുനി തന്നെ ആണ് എന്ന ആക്ഷേപം ഉയര്‍ത്തുന്നത് എന്ന് കൂടി ആലോചിക്കണം.

മതം തിരഞ്ഞ് പോകുന്നവരാണ്

പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ് ഖാന്‍ ആണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ സംശയം ഉള്ളവര്‍ക്ക് വേണമെങ്കില്‍ പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തന്നെ പരിശോധിക്കാം. അതില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ കുമാര്‍ എന്നാണുള്ളത്.

ബിജെപിയുടെ ആരോപണത്തിന് ശേഷം

നടിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായതെന്നും ആക്ഷേപം ഉയരുന്നുണ്ട്. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് റിയാസ് ഖാന്‍ തന്നെയാണ് പള്‍സര്‍ സുനി എന്ന് പ്രചരിപ്പിക്കുന്നത് എന്നും ആക്ഷേപമുണ്ട്.

എല്ലാം ദിലീപിനെ ലക്ഷ്യം വച്ച്

തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കുന്നവരുടേയും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരുടേയും ലക്ഷ്യം ദിലീപ് ആണെന്നാണ് റിയാസ് ഖാന്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ റിയാസ് ഇക്കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

എന്തുകൊണ്ട് പിന്തുണക്കുന്നില്ല

സഹപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിനിമ ലോകം ഒന്നടങ്കം പിന്തുണ അര്‍പിച്ചു. എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത സഹപ്രവര്‍ത്തകനെ ക്രൂശിക്കുമ്പോള്‍ പിന്തുണയുമായി ആരും വരാത്തതെന്താണെന്നും റിയാസ് ചോദിക്കുന്നുണ്ട്.

വെളിപ്പെടുത്തിയിട്ടും പ്രചരിക്കുന്ന ചിത്രങ്ങള്‍

താന്‍ പള്‍സര്‍ സുനിയല്ലെന്ന് വെളിപ്പെടുത്തിയിട്ടും റിയാസ് ഖാന്റെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ച പലരും അത് പിന്‍വലിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ചില ഗ്രൂപ്പുകള്‍ ലക്ഷ്യംവക്കുന്നത് റിയാസ് ഖാനെ തന്നെയാണ്.

കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് റിയാസ് ഖാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+