കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് കാരണം യുവതീപ്രവേശമല്ല; അത് ഉത്തരവാദിത്തം, തന്ത്രി വിശദീകരണം നൽകി

Google Oneindia Malayalam News

Recommended Video

cmsvideo
ശുദ്ധിക്രിയ നടത്തിയതിന് കാരണം യുവതീപ്രവേശമല്ല, തന്ത്രി | Oneindia Malayalam

പത്തനംതിട്ട: ശബരിമലയിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രി ദേവസ്വം ബോർഡിന് വിശദീകരണം നൽകി. യുവതി പ്രവേശനമല്ല, ദേവചൈതന്യത്തിന് കളങ്കം വന്നതിനാലാണ് ശുദ്ധീക്രിയ നടത്തിയതെന്നാണ് വിശദീകരണം. ചെയ്തതിൽ തെറ്റില്ലെന്നും, അത് തന്റെ ഉത്തരവാദിത്തമാണെന്നുമാണ് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നത്.

ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്ന തരത്തിലുള്ള വാഖ്യാനങ്ങൾ ശരിയല്ല. കോടതി വിധിക്കെതിരെ താൻ ഒന്നും ചെയ്തിട്ടില്ലെന്നും തന്ത്രി കണ്ഠരര് രാജീവര് വിശദീകരിക്കുന്നു. ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങാതെയാണ് ശുദ്ധിക്രിയ നടത്തിയതെന്ന് ബോർഡ് അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയോട് വിശദീകരണം തേടിയത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ബോർഡ് അധികൃതരെ വിവരം അറിയിച്ചെന്നും ഇതിന് ശേഷമാണ് നടയടച്ചതെന്നുമാണ് തന്ത്രിയുടെ വാദം.

thatri

കഴിഞ്ഞ തീർത്ഥാടനകാലത്ത് കനകദുർഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയതിന് ശേഷം തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തുകയായിരുന്നു. തന്ത്രിയുടെ വിശദീകരണം പരിശോധിച്ച ശേഷം ദേവസ്വം ബോർഡ് കമ്മീഷണർ ബോർഡിന് റിപ്പോർട്ട് നൽകും. ദേവസ്വം ബോർ‌ഡ് യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.

മമതയോ കേന്ദ്രമോ?; സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് അറിയാം, ഇരുപക്ഷത്തിനും നിര്‍ണായകംമമതയോ കേന്ദ്രമോ?; സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് അറിയാം, ഇരുപക്ഷത്തിനും നിര്‍ണായകം

English summary
sabarimala controversy, thantri gave explanatn to devaswom board on purification ritual performed after two women entered the shrine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X