കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന ചവിട്ടിക്കൊന്ന യുവാവിന്റെ ശരീരത്തില്‍ വെടിയുണ്ട ! സംഭവം കൊലപാതകമോ? ചുരുളഴിയുന്നു

യുവാവിന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. വെടിയേറ്റ് രക്തംവാര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ : തട്ടേക്കാട് വനത്തില്‍ നായാട്ടിനു പോയ യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. യുവാവ് മരിച്ചത് ആനുടെ ചവിട്ടേറ്റായിരുന്നുവെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം കൊലപാതകമാണെന്നാണ് സംശയം. യുവാവിന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

വെടിയേറ്റ് രക്തംവാര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിളളി മാത്യുവിന്റെ മകന്‍ ടോണിയാണ് മരിച്ചത്. ടോണിയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ടയും കണ്ടെത്തി.

രക്തം വാര്‍ന്ന് മരണം

രക്തം വാര്‍ന്ന് മരണം

ടോണിയുടെ ഇടത് തുടയിലാണ് വെടിയേറ്റിരിക്കുന്നത്. തുടയെല്ല് പൂര്‍ണമായി തകര്‍ന്നു. ഇവിടെ നിന്ന് വന്‍ തോതില്‍ രക്തം വാര്‍ന്നു പോയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

 വാരിയെല്ലുകള്‍ തകര്‍ന്നു

വാരിയെല്ലുകള്‍ തകര്‍ന്നു

വെടിയേറ്റതിനു പുറമെ അടിയേറ്റ പാടുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നെഞ്ചിലാണ് അടിയേറ്റ പാട് കണ്ടെത്തിയത്. വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.

 മാരകമായ പരുക്ക്

മാരകമായ പരുക്ക്

നായാട്ടിനായി ഉപയോഗിച്ചത് നാടന്‍ തോക്കുകളാണെന്ന കണ്ടെത്തി. ഇതിലെ വെടിയുണ്ട ഇരുമ്പ് കൊണ്ട് ഉണ്ടാക്കുന്നതിനാല്‍ സാധാരണ വെടിയേറ്റുണ്ടാകുന്ന പരുക്ക് പോലെയല്ല. മാരകമായ പരുക്കാണ് ഉണ്ടായിരിക്കുന്നത്.

 സുഹൃത്ത് ആശുപത്രിയില്‍

സുഹൃത്ത് ആശുപത്രിയില്‍

ടോണിയ്‌ക്കൊപ്പം കണ്ടെത്തിയ ഞായപ്പിള്ളി തങ്കച്ചന്റെ മകന്‍ ബേസിലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നായാട്ടിനിടെ കാട്ടാനയെ കണ്ട് സംഘാംഗങ്ങള്‍ ഓടി രക്ഷപ്പെടുകയും പിന്നീട് നോക്കുമ്പോള്‍ ടോണിയെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നുവെന്നായിരുന്നു ഇയാളുടെ മൊഴി.

 സംഭവം ബുധനാഴ്ച

സംഭവം ബുധനാഴ്ച

ബുധനാഴ്ചയാണ് നാലംഗ സംഘം നായാട്ടിനായി തട്ടേക്കാട് വനത്തിനുള്ളില്‍ പ്രവേശിച്ചത്. പക്ഷിസങ്കേതത്തിന്റെ ഭാഗമായ തൊപ്പിമുടിക്ക് സമീപം രാത്രിയാണ് ടോണിയുടെ മൃതദേഹം കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങളായ ഷൈറ്റ്, അജീഷ് എന്നിവര്‍ ഒളിവിലാണ്.

 ബാലിസ്റ്റിക് വിദഗ്ധരും വിരലടയാള വിദഗ്ധരും

ബാലിസ്റ്റിക് വിദഗ്ധരും വിരലടയാള വിദഗ്ധരും

അതേസമയം ടോണിയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ബാലസ്റ്റിക് വിദഗ്ധരും വിരലടയാള വിദഗ്ധരും കാട്ടില്‍ പരിശോധന നടത്തി.

English summary
thattekkadu incident elephant attack bullet found in deadbody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X