രണ്ടുദിവസത്തിനിടെ നാല് മരണം; മലപ്പുറത്തെ വൃദ്ധസദനത്തില്‍ സംഭവിച്ചത്, ദുരൂഹത, കേസെടുത്തു
മലപ്പുറം: തവനൂരിലെ വൃദ്ധസദനത്തില്‍ ദുരൂഹമായി ചില മരണങ്ങള്. രണ്ടുദിവസത്തിനിടെ നാല് പേര് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൃദ്ധസദനമാണ് തവനൂരിലേത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് ഇവിടെ രണ്ടുദിവസത്തിനിടെ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് പേരാണ് മരിച്ചത്. ഞായറാഴ്ച മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. കാളിയമ്മ, ശ്രീദേവി, വേലായുധന്, കൃഷ്ണമോഹന് എന്നിവരാണ് മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖമാണ് മരണ കാരണമെന്ന് വൃദ്ധ സദനം അധികൃതര്‍ പറയുന്നു. എന്നാല്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, സാമൂഹിക നീതി ഓഫീസര്‍ തുടങ്ങയവരോടാണ് മനുഷ്യാവകാശ കമ്മീഷന് അംഗം മോഹന്‍കുമാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്തേവാസികളുടെ ആരോഗ്യനില, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കാന്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് പേര് ഒരു ദിവസം മരിച്ചത് ആശങ്കപ്പെടുത്തുന്നതാണ്. ഇവിടെ നടക്കുന്ന മരണങ്ങള് പുറംലോകം അറിയുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംസ്കാരം തിടുക്കത്തില്‍ നടത്തുന്നത് സംശയാസ്പദമാണെന്ന് നാട്ടുകാര്‍ പറയുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications