കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഴത്തങ്ങാടി കൊലപാതകം: പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ഹോട്ടൽ ജോലിക്കാർ

Google Oneindia Malayalam News

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ബിലാൽ ഒളിവിൽ കഴിഞ്ഞത് ഹോട്ടൽ തൊഴിലാളിയായിട്ടെന്ന് പോലീസ്. തിങ്കളാഴ്ച രാവിലെ ഷീബയെ കൊലപ്പെടുത്തിയതിന് ശേഷം സാലിയുടെ കാറോടിച്ച് ആലപ്പുഴ ഭാഗത്തേക്ക് പോയ ബിലാൽ എറണാകുളത്ത് എത്തി ഒരു ഹോട്ടലിൽ ജോലിയിൽ കയറുകയായിരുന്നു. ഹോട്ടലുടമയെ നേരത്തെ പരിചയമുണ്ടായിരുന്ന ഇയാൾ പരിചയം മുതലെടുത്ത് ജോലിയിൽ പ്രവേശിച്ച് ഒളിവിൽ കഴിയുകയായിരുന്നു.

 രോഗലക്ഷണമുള്ളവർക്ക് പ്രവേശനം പാടില്ല: ഹോട്ടലുകൾക്ക് മാർഗ്ഗനിർദേശം പുറത്തിറക്കി യുഎഇ!! രോഗലക്ഷണമുള്ളവർക്ക് പ്രവേശനം പാടില്ല: ഹോട്ടലുകൾക്ക് മാർഗ്ഗനിർദേശം പുറത്തിറക്കി യുഎഇ!!

ജോലിക്കാരുടെ കുറവ് ഉള്ളതിനാൽ

ജോലിക്കാരുടെ കുറവ് ഉള്ളതിനാൽ


അതിഥി തൊഴിലാളികളിൽ ചിലർ നാട്ടിലേക്ക് പോയതിനാലാണ് ഇയാൾക്ക് ജോലി നൽകിയതെന്നാണ് ഹോട്ടലുടമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തുടർന്ന് ഇടപ്പള്ളിയിൽ ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന വീട്ടിലായിരുന്നു ബിലാൽ താമസിച്ചത്. ഷീബയുടെ വീട്ടിൽ നിന്നും മൃതദേഹത്തിൽ നിന്നും കൈക്കലാക്കിയ സ്വർണ്ണവും പണവും ഇവിടെ നിന്നാണ് പോലീസ് കണ്ടെടുത്തത്. കുറ്റകൃത്യം കഴിഞ്ഞാണ് പ്രതി എത്തിയതെങ്കിലും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവർ നൽകുന്ന വിവരം. ഹോട്ടലിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് താമസ സ്ഥലത്തെത്തി പോലീസ് ബിലാലിനെ കസ്റ്റഡിയിലെടുക്കുന്നത്. ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്.

പരിചയം മുതലെടുത്തു

പരിചയം മുതലെടുത്തു


എറണാകുളം ജില്ലയിലെ കുന്നുംപുറം ജംങ്ഷനിലെ ഒരു ഹോട്ടലിലാണ് ബിലാൽ കൃത്യത്തിന് ശേഷം ജോലി ചെയ്തുവന്നിരുന്നത്. പാചക്കാരനായി നേരത്തെ ഇതേ ഹോട്ടലിൽ ജോലി ചെയ്തിട്ടുള്ള പരിചയം കണക്കിലെടുത്താണ് ഹോട്ടൽ ഉടമ ജോലി ചെയ്യാൻ അനുവദിച്ചത്. അയൽവാസികളോട് താൻ ടാക്സി ഡ്രൈവറാണെന്നാണ് ഇയാൾ കുന്നുംപുറത്ത് താമസിക്കെ പറഞ്ഞിരുന്നത്.

 17 മണിക്കൂർ നീണ്ട അന്വേഷണം

17 മണിക്കൂർ നീണ്ട അന്വേഷണം


താഴത്തങ്ങാടി കൊലപാതകം നടന്ന് 17 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്ന നിർണായക തെളിവുകൾ ശേഖരിച്ചത്. ഹോട്ടൽ ജീവനക്കാർക്കൊപ്പം ബിലാൽ താമസിച്ച് വന്ന വീട്ടിൽ നിന്നാണ് സാലിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും സ്വർണ്ണവും കണ്ടെടുത്തത്. താഴത്തങ്ങാടിയിൽ നിന്ന് കുറ്റകൃത്യം നടത്തിയ പ്രതി കാറിൽ ആലപ്പുഴയിലെത്തിയ പ്രതി മുഹമ്മദൻസ് സ്കൂളിന് മുമ്പിലാണ് കാർ ഉപേക്ഷിച്ചത്. ബിലാൽ മൂന്നാം ക്ലാസ് വരെ പഠിച്ചത് ഇതേ സ്കൂളിലാണ്.

കാറിൽ നിന്ന് തെളിവുകൾ

കാറിൽ നിന്ന് തെളിവുകൾ


കാറിൽ നിന്ന് പ്രതിയുടെ തിരിച്ചറിയൽ കാർഡ് പ്രതിയുടെ രക്തക്കറ എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാലിയുടെ വീട്ടിൽ നിന്ന് കാണാതായ മൂന്ന് ഫോണുകളിൽ ഷീബയുടെ ഫോൺ മാത്രമാണ് വീടിന് സമീപത്തുനിന്ന് ലഭിച്ചത് ബാക്കിയുള്ള രണ്ടെണ്ണം തണ്ണീർമുക്കം ബണ്ടിലേക്ക് എറിഞ്ഞുവെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും കാണാതായ ഫോൺ കണ്ടെത്തുന്നതിനുമായി പ്രതിയെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

 പണം കണ്ടെത്തുന്നതിന് വേണ്ടി

പണം കണ്ടെത്തുന്നതിന് വേണ്ടി


വീടുവിട്ടിറങ്ങിയ 23 കാരനായ ബിലാലിന് നാടുവിട്ടുപോകാൻ പണം കണ്ടെത്തുന്നതിനായാണ് ഷീബയുടെ വീട്ടിലെത്തിയത്. ഷാനി മൻസിലിൽ എത്തിയ ഇയാൾ ആദ്യം സാലിയെയാണ് ആക്രമിച്ചത്. തുടർന്ന് ഷീബയെയും പരിക്കേറ്റ ഇവർ എഴുന്നേൽക്കാൻ ശ്രമം നടത്തിയതോടെ പ്രതി വീണ്ടും അടിച്ചു വീഴ്ത്തുകയും ചെയ്തു. എന്നാൽ സ്വർണ്ണവും പണവും കൈക്കലാക്കി കടന്നുകളയാനുള്ള തിരക്കിനിടെയാണ് തെളിവ് നശിപ്പിക്കുന്നതിൽ പ്രതി പരാജയപ്പെട്ടത്. ഇരുവരുടെയും തലയ്ക്കാണ് അടിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് കയ്യും കാലും കൂട്ടിക്കെട്ടി ഷോക്കടിപ്പിക്കാനുള്ള ശ്രമവും നടത്തി. കൂടാതെ ഗ്യാസ് സിലിണ്ടർ തുറന്ന് വിടുകയും ചെയ്താണ് പ്രതി ഇവിടെ നിന്ന് രക്ഷപ്പെട്ടത്.

രണ്ടാം തവണയെത്തി

രണ്ടാം തവണയെത്തി


ഷാനി മൻസിലിലെത്തിയ പ്രതി ഷീബയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ച ശേഷമാണ് ഇരുവരെയും ക്രൂരമായി ആക്രമിക്കുന്നത്. പണം ചോദിക്കാനെത്തിയ പ്രതി പണം ലഭിക്കാത്തതുകൊണ്ടാണ് ദമ്പതികളെ ആക്രമിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ ബിലാൽ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ എഴുന്നേൽക്കാത്തതിനാൽ ഇയാൾ മടങ്ങിപ്പോകുകയായിരുന്നു.

 പണം ലഭിക്കാത്തതിനാൽ

പണം ലഭിക്കാത്തതിനാൽ

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വീണ്ടുമെത്തിയത്. ഷീബ അടുക്കളയിലേയ്ക്ക് വെള്ളമെടുക്കാൻ പോയ സമയത്ത് ഇയാൾ സാലിയോട് പണം ആവശ്യപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ ബിലാൽ ടീപോയ് കൊണ്ട് സാലിയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഷീബയെയും അടിച്ചുവീഴുത്തുകയായിരുന്നു. കൃത്യം നടത്തി പണവും സ്വർണ്ണവും എടുത്ത ശേഷം പിൻവാതിലൂടെ ഇറങ്ങി കാറിൽ രക്ഷപ്പെടുകയായിരുന്നു.

ആദ്യം ആക്രമിച്ചത് സാലിയെ

ആദ്യം ആക്രമിച്ചത് സാലിയെ

ഷീബ അടുക്കളയിലേക്ക് പോയതിന് പിന്നാലെ സ്വീകരണ മുറിയിലെ ടീപോയ് എടുത്ത് ബിലാൽ സാലിയെ ആക്രമിക്കുകയായിരുന്നു. സാലിയുടെ തലക്കാണ് അടിയേറ്റത്. ബഹളം കേട്ടെത്തിയ ഷീബയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം ഷീബയുടെ സ്വർണ്ണം, രേഖകൾ എന്നിവ കൈക്കലാക്കിയ പ്രതി സാലിയുടെ കാറിൽ തന്നെ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തുു. ഷീബയുടെയും സാലിയുടെയും ശരീരത്തിൽ കമ്പി കൊണ്ട് കെട്ടിയ ബിലാൽ ഇവരുടെ മരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഷോക്കടിപ്പിച്ചത്. തുടർന്ന് അടുക്കളയിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുത്ത് സ്വീകരണ മുറിയിൽ തുറന്ന് വെച്ച ശേഷമാണ് ഇയാൾ വീടുവിട്ട് പോയത്.

സാലിയുടെ പരിക്ക് ഗുരുതരം

സാലിയുടെ പരിക്ക് ഗുരുതരം


അക്രമിയുടെ അടിയേറ്റ സാലിയുടെ തലയോട്ടി പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്. നെറ്റിയുടെ ഇരു ഭാഗത്തുമായി തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഇതാണ് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ നീക്കിയിട്ടുള്ളത്. ഞരമ്പ് സംബന്ധമായ ചികിത്സയിൽ കഴിയുന്ന സാലി നേരത്തെ ഒരു ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇതോടെ കാഴ്ചയ്ക്ക് പ്രശ്നം അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതായത്. ഇതിനിടെ അതിക്രൂരമായ ആക്രമണം കൂടി ഏറ്റുവാങ്ങേണ്ടി വന്നതാണ് ആരോഗ്യനില തകരാറിലായത്. ഷീബയ്ക്കും ടീപോയ് കൊണ്ട് തലയ്ക്കേറ്റ പ്രഹരമാണ് മരണകാരമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

English summary
Thazhathangai murder case: Hotel staffs response over Muhammed Bilal after criminal activity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X