Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്കയകന്നു; പത്തനംതിട്ട സ്വദേശിയുടെ ഇരുപത്തിയൊന്നാമത്തെ പരിശോധനഫലം നെഗറ്റീവ്

പത്തനംതിട്ട: കേരളത്തില്‍ ഇന്നലെ മാത്രം 19 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത് അതില്‍ പത്ത് കേസുകളും കണ്ണൂര്‍ ജില്ലയിലായിരുന്നു. മൂന്ന് പേര്‍ കാസര്‍ഗോഡും നാല് പേര്‍ പാലക്കാടും ഒരോരുത്തര്‍ മലപ്പുറവും കൊല്ലത്തും ഉള്ളവരാണ്.

കൊറോണക്കെതിരായ പ്രതിരോധ നടപടികള്‍ കര്‍ശനമായി നടക്കുമ്പോഴും പത്തനംതിട്ടയില്‍ 43 ദിവസമായി കൊറോണ ചികിത്സയില്‍ കഴിയുന്ന രോഗിക്ക്് രോഗം ഭേദമാവാത്തത് ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ 62 കാരിയുടെ പരിശോധനഫലം നെഗറ്റീവായിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ചതിന് ശേഷമുള്ള പരിശോധന ഫലമാണ് നെഗറ്റീവായത്. ഐവര്‍ മെക്റ്റിന്‍ എന്ന മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.

corona

ഇരുപത്തിയൊന്നാമത്തെ പരിശോധനഫലമാണ് ഇവര്‍ക്ക് നെഗറ്റീവായത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട്ു പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ മാത്രമെ ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തുകയുള്ളൂ. പുതിയ മരുന്ന് നല്‍കിയതിന് ശേഷമുള്ള രണ്ടാംഘട്ട പരിശോധന ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ഇവരുടെ അടുത്ത സാമ്പിള്‍ പരിശോധന അടുത്ത ദിവസം പരിശോധനക്കയക്കും. അതും കൂടി നെഗറ്റീവായാല്‍ മാത്രമെ വീട്ടമ്മ രോഗവിമുക്തനായെന്ന നിഗമനത്തില്‍ എത്തിചേരുകയുള്ളു.

തുടര്‍ച്ചയായ ഫലം പോസ്റ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടിന്‍ എന്ന മരുന്ന് നല്‍കി തുടങ്ങിയത്. ഫംഗല്‍ ഇന്‍ഫെക്ഷന് നല്‍കുന്ന മരുന്നാണിത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് കൊറോണ ബാധയേറ്റത്. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകള്‍ക്ക് ഒന്നര ആഴ്ച്ച മുന്‍പ് രോഗം ഭേദമായിരുന്നു.

പത്തനംതിട്ടയിലെത്തിയ ആറ് പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Recommended Video

cmsvideo
    ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

    കേരളത്തില്‍ ഇന്നലെ 16 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡും കോഴിക്കോടും നാല് പേര്‍ക്കും തിരുവനന്തപുരം മൂന്ന് പേര്‍ക്കുമാണ് രോഗം ഭേദമായത്.36667 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 36335 പേര്‍ വീടുകളിലും ആശുപത്രികളില്‍ 332 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരേയും 20252 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതില്‍ 19442 എണ്ണം രോഗ ബാധയില്ലയെന്ന് ഉറപ്പാക്കി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോറോണ രോഗികള്‍ ഉളളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+