പ്രതി വന്നത് മുംബൈയിൽ നിന്ന് ഒറ്റയ്ക്ക് കാറോടിച്ച്; സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ മോഷ്ടാവിനെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ മോഷണം നടത്തിയത്. മോഷണം നടത്തിയതിന് ശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിൽ ആവുന്നത്.
മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഉള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ നിന്ന് പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് കർണാടക പോലീസിന് കൈമാറയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

മോഷ്ടാവ് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ജോഷിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ വൈകാതെ കൊച്ചിയിലേക്ക് കാെണ്ടുവരും എന്നാണ് വിവരം.
ഉഡുപ്പിയിലേക്ക് കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം തിരിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ഇയാൾ ഒറ്റയ്ക്ക് കാർ ഓടിച്ച് എത്തിയാണ് മോഷണം നടത്തിയത് എന്നാണ് വിവരം. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെയുള്ള വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട് എന്നാണ് പോലീസ് അറിയിച്ചത്.
ഇന്നലെ പുലർച്ചെ നടന്ന മോഷണത്തിൽ ഒരു കോടിയിലേറെ വിതമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണ് പ്രതി കവർച്ച ചെയ്തത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ അഭിലാഷത്തിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വീടിന്റെ പിൻ ഭാഗത്ത് കൂടിയെത്തി അടുക്കളുടെ ജനൽ തുറന്നാണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.
വീടിന്റെ മുകൾ നിലയിലുള്ള വടക്ക് കിഴക്കെ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്ലേസ്, 10 വജ്ര മോതിരങ്ങൾ, 12 വദ്ര കമ്മൽ. രണ്ട് സ്വർണ വങ്കി ( മോതിരം), 10 സ്വർണ മാലകൾ, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണ് കവർന്നത്.
ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.












Click it and Unblock the Notifications