കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളേജ്: വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എംഎം മണി

മെഡിക്കല്‍ കോളേജ്: വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഏത്രയുംവേഗം പ്രവേശനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്് മന്ത്രി എം എം മണി.ഇടുക്കി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് ചെറുതോണിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 തോടെ ഹോസ്റ്റല്‍ സമുചയത്തിന്റെ നിര്‍മ്മാണംകൂടി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മറ്റു പലയിടങ്ങളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യംകൂടി ഒരുക്കി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി 350 കോടിയിലധികം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുക. അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയ ചുവടുവയ്പ്പാണ് സര്‍ക്കാര്‍ നടത്തുതെന്ന് ഉദ്ഘാടനവേദിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച റോഷി അഗസ്റ്റ്യന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു .26 വര്‍ഷക്കാലമായി ഇടുക്കിയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് ഇടുക്കി മെഡിക്കല്‍ കോളേജ് എന്നും മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തികുതോടെ മലയോരജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി അത് മാറുമെന്നും എല്ലാ ന്യൂനതകളും പരിഹരിച്ചുള്ള പ്രവര്‍ത്തനങ്ങളാകും മെഡിക്കല്‍ കോളേജില്‍ നടക്കുകയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജോയ്സ് ജോര്‍ജ് എം പി അഭിപ്രായപ്പെട്ടു.

lek2

104 കോടി രൂപയോളം ചിലവവഴിച്ച് നിര്‍മ്മിക്കു ഹോസ്റ്റല്‍ സമുചയത്തിന്റെ നിര്‍മ്മാണം ഉടന്‍തന്നെ അരംഭിക്കും.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താമസിക്കുതിനുള്ള ഹോസറ്റല്‍,ജീവനക്കാര്‍ക്കുള്ള ക്വാര്‍േട്ടഴ്സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള കെട്ടിട സമുച്ചയമാണ് ഒരുക്കുക.ചെറുതോണിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍, ജില്ലാ മെഡിക്കല്‍ കോളേജ് സെപഷ്യല്‍ ഓഫീസര്‍ എം കെ അജയകുമാര്‍, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി വര്‍ഗ്ഗീസ്,തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
The admission process for students will start shortly : MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X