അഭിനയിക്കാന്‍ പോകുമ്പോള്‍ അമ്മ നല്‍കിയ ഉപദേശം; അച്ഛന്‍ അന്ന് കരഞ്ഞതിന് കാരണം: കുഞ്ഞാറ്റ
പ്രേക്ഷകരുടെ പ്രിയ നടി ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ എന്ന നിലയില്‍ വലിയൊരു ആരാധകവൃന്ദം കുഞ്ഞാറ്റയ്ക്കുണ്ട്. റീല്‍സും ഫോട്ടോ ഷൂട്ടുമൊക്കെയായി കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. തന്റെ ഫോട്ടോഷൂട്ടുകളും കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. അമ്മ ഉര്‍വശിക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അമ്മയുടെ ചില പഴയ സിനിമകളിലെ ഭാവങ്ങള്‍ കുഞ്ഞാറ്റയുടെ മുഖത്തുണ്ടെന്ന് ആരാധകര്‍ പലപ്പോഴും കമന്റ് ചെയ്യാറുണ്ട്.
മകള്‍ക്ക് സിനിമയില്‍ താല്‍പര്യമുണ്ടെങ്കില്‍ താന്‍ തടസമാകില്ലെന്ന് ഉര്‍വശി മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കരിയര്‍ തിരഞ്ഞെടുക്കാവൂ എന്ന നിലപാടിലായിരുന്നു പിതാവ് മനോജ് കെ. ജയന്‍.

അമ്മയുടെ സിനിമകള്‍ കാണുന്നത് തനിക്ക് വലിയ ഇഷ്ടമാണെന്നും കുഞ്ഞാറ്റ പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ അച്ചടക്കത്തിന് അമ്മ വലിയ പ്രാധാന്യം നല്‍കുന്ന ആളാണ്. സമയത്തിന് സെറ്റിലെത്തുക, സഹപ്രവര്‍ത്തകരോട് മാന്യമായി പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഉര്‍വശി മകള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്.
അഭിനയിക്കുമ്പോള്‍ അത് ആര്‍ട്ടിഫിഷ്യല്‍ ആകരുത് എന്ന നിര്‍ബന്ധം അമ്മയ്ക്കുണ്ട്. കഥാപാത്രമായി മാറുമ്പോള്‍ അത് തന്മയത്വത്തോടെയും സ്വാഭാവികമായും അവതരിപ്പിക്കാനാണ് അമ്മ മകളെ ഉപദേശിക്കാറുള്ളത്.












Click it and Unblock the Notifications