• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെടി ജലീലിനെ നശിപ്പിക്കുകയെന്നത് യുഡിഎഫിന്റേയും ലീഗിന്റേയും ലക്ഷ്യം; പിന്തുണച്ച് എകെ ബാലന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ വിവാദങ്ങള്‍ നേരിടുന്ന മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എകെ ബാലന്‍. കെടി ജലീലിനെ നശിപ്പിക്കുകയെന്നതാണ് യുഡിഎഫിന്റേയും മുസ്ലീം ലീഗിന്റേയും ലക്ഷ്യമെന്ന് എകെ ബാലന്‍ പറഞ്ഞു.

വളരെ രഹസ്യമായിട്ടായിരുന്നു കെടി ജലീല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ ചോദ്യം ചെയ്യാനെത്തിയത്. തെറ്റ് ചെയ്യാത്തൊരാള്‍ ഇത്തരത്തില്‍ രഹസ്യമായി പോകേണ്ടതുണ്ടേയെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ സുപ്രീംകോടതി മാര്‍ഗ നിര്‍ദേശം ഉള്ളത്‌കൊണ്ടാണ് കെടി ജലീല്‍ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് പറയാത്തതെന്നായിരുന്നു എകെ ബാലന്റെ വിശദീകരണം.

നിലവില്‍ നേരിടുന്ന ആരോപണങ്ങളില്‍ കുറ്റകാരനാണെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു. സ്വാഭാവിക സംശയങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദിച്ചതെന്നും രണ്ടര മണിക്കൂറില്‍ അതിന് വ്യക്തത വരുത്തുകയായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പോകുന്നത് എങ്ങനെ തെറ്റാകുമെന്നും എകെ ബാലന്‍ ചോദിക്കുന്നു.

ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാമെന്ന് അഭിപ്രായം സര്‍ക്കാരിനില്ല. അത്തരത്തില്‍ രാഹുല്‍ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണം നേരിട്ട പി ചിദംബരം അടക്കമുള്ള വ്യക്തികള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനകയറ്റം നല്‍കുകയാണ് ചെയ്തതെന്നും ഇതില്‍ കെപിസിസിയുടെ നിലപാട് എന്താണെന്നും എകെ ബാലന്‍ ചോദിച്ചു.

ജലീല്‍ മതഗ്രന്ഥം സ്വീകരിച്ചതില്‍ തെറ്റില്ലെന്നാണ് എകെ ബാലന്റെ വാദം. 'കസ്റ്റംസ് വിതരണം ചെയ്ത ഒരു സാധനമാണ് ജലീല്‍ വിതരണം ചെയ്തത്. അദ്ദേഹം വഖഫിന്റെ മന്ത്രിയാണ്. ഖുറാന്‍ നിരോധിത മതഗ്രന്ഥമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ക്ക് പിന്നാലെ ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എന്നാല്‍ കെടി ജലീല്‍ രാജി വെക്കേണ്ടതില്ലെന്ന് നിലപാടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എകെ ബാലന്‍ രംഗത്തെത്തുന്നത്.

അതേസമയം ഇത്തരം ആരോപമങ്ങളെയെല്ലാം തള്ളി കെടി ജലില്‍ രംഗത്തെത്തിയിരുന്നു. 'കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

ലൈഫ് മിഷനില്‍ ഇപി ജയരാജന്റെ മകന് ഒരു കോടി ലഭിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

English summary
The aim of the UDF and Muslim League is to destroy KT Jaleel:AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X