കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലേക്ക് വിമാനസര്‍വീസ് ഉടനെ ആരംഭിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ദുബായി ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

modi

Recommended Video

cmsvideo
പ്രവാസികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ് | Oneindia Malayalam

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില ഉപാധികളോടെയാണ് പ്രവേശനം. കൊറോണ പൂര്‍ണമായി ഇല്ലാതായിട്ടില്ലെങ്കിലും യുഎഇ ഘട്ടങ്ങളായി വിപണി തുറക്കുകയാണ്. പൂര്‍ണമായി അടച്ചിടുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കൊറോണ പരിശോധന നടത്തണം. രോഗമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വിമാന കമ്പനി അധികൃതരെ കാണിക്കുകയും വേണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് രോഗ ലക്ഷണം കണ്ടാല്‍ വിമാന അധികൃതര്‍ക്ക് യാത്ര നിഷേധിക്കാം. ദുബായ് വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാല്‍ പ്രത്യേക സ്‌ക്രീനിങ് പരിശോധന നടത്തും. സ്മാര്‍ട്ട് ആപ്പില്‍ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനത്താവളം വിട്ട് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.

English summary
The Airline Service to Dubai start immediately, Pinarayi Vijayan Sent a letter to PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X