• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇക്കുറി ആരാകും അമ്മയിൽ? തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും ഇന്ന്; സിദ്ദിഖിന്‍റെ കുറിപ്പും വിഷയമാകും

Google Oneindia Malayalam News

കൊച്ചി: താര സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ പത്തിനാണ് യോഗം നിഞ്ചയിച്ചിരിക്കുന്നത്. പ്രസിഡന്‍റ് മോഹൻലാലിന്‍റെ അധ്യക്ഷതയാണ് ജനറൽ ബോഡി നടക്കുന്നത്. അമ്മയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും ആകും ഇക്കുറി മത്സരം നടക്കുന്നത്.

അതേ സമയം, ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താര സംഘടനയുടെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെ ഉണ്ടാകില്ല എന്നാണ് സൂചന. പതിവിൽ നിന്നും വിപരീതമായി മത്സരമുണ്ടാകുമെന്നാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

എന്നാൽ, നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇ‍ടവേള ബാബുവും എതിരില്ലാതെ തെര‌ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1

അതിനൊപ്പം ട്രഷറായി സിദ്ദിഖും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയും ഉണ്ടാകും. ഇവർക്കും എതിരുകൾ ഇല്ല.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആശാ ശരത്തിന്‍റെയും പേരുകളാണ്. അതേ സമയം, നടി ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

"തീ വില": കേരളത്തിൽ പച്ചക്കറി വില ഒന്നരയിരട്ടി ഉയർന്നു; പുതിയ റിപ്പോർട്ട് ഇപ്രകാരം

2

എന്നാൽ , തെരഞ്ഞടുപ്പിൽ മത്സരിക്കാൻ മണിയൻ പിളള രാജു തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവരുകയായരുന്നു.

അതേസമയം, 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്ത് ഉള്ളത്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും.

3

ഇത്തരത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് കുറിച്ചിരുന്നു. നടന്റെ ഈ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകും എന്നാണ് വിലയിരുത്തൽ. ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ച് പ്രതിഷേധമറിയിക്കാനും ചില താരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

കോൺഗ്രസിൽ സമവായം.. പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡം..പരിശോധിക്കാൻ 5 അംഗ സമിതികോൺഗ്രസിൽ സമവായം.. പുനഃസംഘടനയ്ക്ക് പ്രത്യേക മാനദണ്ഡം..പരിശോധിക്കാൻ 5 അംഗ സമിതി

4

പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ഉളള സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അവസാന ഭാഗത്തെ വരികൾ ആണ് കഴിഞ്ഞ ദിവസം മുതൽ വിവാദം ആയത്. ഈ പോസ്റ്റ് തെരഞ്ഞെടുപ്പിന് തൊട്ടു തലേ ദിവസം തന്നെ അത്തരം പോസ്റ്റ് ഇട്ടതും അമ്മ സംഘടനയ്ക്കുളളിൽ ചർച്ചയായിട്ടുണ്ട്.

5

സിദ്ദിഖ് എഴുതിയ ഫേസ്ബുക്കിൽ പോസ്റ്റ് ഇങ്ങനെ :-

'ആരെ തെരഞ്ഞെടുക്കണമെന്ന്ആംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല...'

6

ഇത്തരം പോസ്റ്റ് നടൻ ഫേസ്ബുക്കിൽ ഇട്ടതിന് പിന്നാലെ നിരവധി വിമർശനങ്ങളും എത്തിയിരുന്നു. പോസ്റ്റിലെ ഈ പരാമർശങ്ങൾ വഴി സിദ്ദിഖ് ആരെയൊക്കെയാണ് വിമർശിക്കുന്നത് എന്ന് അന്നയുടെ ചർച്ചയിൽ ഇന്ന് സജീവം ആകും എന്നാണ് സൂചന.

അതേ സമയം, നടൻ ഷമ്മി തിലകനും ഉണ്ണി ശിവ്പാലും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ, നോമിനേഷനിൽ ഒപ്പിടാൻ വിട്ട് പോയതിനെ തുടർന്ന് ഇവരുടെ നോമിനേഷൻ അമ്മ തളളിയിരുന്നു. കൃത്യം 10 മണിക്ക് തന്നെ ജനറൽ ബോ‍ഡി തുടങ്ങും എന്നും അമ്മ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

English summary
The annual general meeting Amma will be held in Kochi today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X