ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഓഫീസിനു നേരെ ആക്രമണം
പരപ്പനങ്ങാടി: ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മലബാറി ന്യൂസിന്റെ ഓഫീസിനു നേരെ ആക്രമണം.പരപ്പനങ്ങാടിയിലെ ഓഫീസ് കവാടത്തില്‍ സ്ഥാപിച്ച മെയില്‍ ബോര്‍ഡാണ് അക്രമികള്‍ നശിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മെയിന്‍ ബോര്‍ഡ് ബ്ലേഡ് വെച്ച് കീറിയാണ് കാണപ്പെട്ടത്.

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. പോര്‍ട്ടലില്‍ നല്‍കുന്ന വാര്‍ത്തകളില്‍ പ്രതിഷേധിച്ചാക്കണം ഇത്തരത്തില്‍ ഒരു ആക്രമണം നടത്തിയത് എന്ന് മലബാറി ന്യൂസ് പോര്‍ട്ടല്‍ മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പോര്‍ട്ടലില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നത് പതിവാണ്. റിപ്പോര്‍ട്ടേഴ്‌സിനു നേരെയും ഇത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകാറുണ്ട്.












Click it and Unblock the Notifications