'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരെ മുൻ ധനവകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. ബിജെപി എ ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി ആർഎസ്എസിന്റെയും ബിജെപിയുടെയും അതേ ഭാഷയും ആഖ്യാനവുമാണ് പാലസ്തീൻ, ഇറാൻ വിഷയങ്ങളിൽ അവതരിപ്പിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.
ബിജെപിയെ നേരിടുക എന്നതല്ല കോൺഗ്രസ് ലക്ഷ്യം എന്നും നേമം ആവർത്തിക്കാനുളള പുറപ്പാടാണ് കോൺഗ്രസ് പാലക്കാട് നടത്തുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് ആരോപിച്ചു.
തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: '' കേരളത്തിൽ ബിജെപി വലിയ തോതിൽ കടന്നു കയറ്റം നടത്തിയ മണ്ഡലമാണ് പാലക്കാട് എന്നത് എല്ലാവരും അംഗീകരിക്കുന്ന രാഷ്ട്രീയ യാഥാർഥ്യമാണ്. നാടിന്റെ മതേതര അടിത്തറ പോറലേൽക്കാതെ നിലനിർത്തുന്നതിന് ബിജെപിയുടെ തെരെഞ്ഞെടുപ്പ് വിജയം തടയുക എന്നത് അനിവാര്യ രാഷ്ട്രീയ കടമയായിട്ടാണ് സിപിഐ(എം) ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതുന്നത്.

കേരളത്തിൽ നിയമസഭയിലേക്കും ലോക് സഭയിലേക്കും ബിജെപി വിജയിച്ച അവസരങ്ങളിൽ നടന്ന രാഷ്ട്രീയ അട്ടിമറി നമുക്ക് ഓർമ്മയുണ്ടല്ലോ? നേമത്ത് കോൺഗ്രസ്സിന്റെയും UDF ന്റെയും വോട്ട് മൂന്നിൽ ഒന്നിൽ താഴെയായി കുത്തനെ ഇടിഞ്ഞു.അങ്ങനെ ബിജെപി യിലേക്ക് വോട്ടുകൾ ഒഴുക്കി കൊടുത്താണ് നേമത്ത് ഒ. രാജഗോപാലിനെ കോൺഗ്രസ് വിജയിപ്പിച്ചത്.
തൃശ്ശൂർ ലോക് സഭാ മണ്ഡലത്തിൽ തങ്ങളുടെ സിറ്റിങ് എം.പിയെ പൊടുന്നനെ മാറ്റി നടത്തിയ നാടകവും അതുവഴി അന്തരീക്ഷമാകെ ബിജെപി അനുകൂലമാക്കുകയും ചെയ്ത കഥയും കേരളം മറക്കില്ലല്ലോ. കോൺഗ്രസിന് തലേ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൺപതിനായിരത്തോളം വോട്ടുകൾ കുറഞ്ഞു. ഏതാണ്ട് ആ ഭൂരിപക്ഷത്തിനാണ് ബിജെപി തൃശ്ശൂർ ജയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ട് വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് മറക്കരുത്. ഈ അനുഭവത്തിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നു മാത്രമല്ല, ഏതാണ്ട് അതേ വഴികൾ കോൺഗ്രസും UDF ഉം ഇപ്പോഴത്തെ തെരെഞ്ഞെടുപ്പിലും സ്വീകരിക്കുന്നതാണ് കാണുന്നത്.
പാലക്കാട് ബിജെപി അവരുടെ എ ക്ലാസ്സ് മണ്ഡലമായി കണക്കാക്കുന്ന മണ്ഡലമാണ്. അതീവ ഗൗരവത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്ത് വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ സമാഹരിച്ചു കൊണ്ടേ മതേതര രാഷ്ട്രീയത്തിന് വിജയിക്കാൻ കഴിയൂ. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി ചെയ്യുന്നതെന്താണ്? ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശ്ചിമ, മദ്ധ്യ-പൂർവ്വ ഏഷ്യയിലെ സാമ്രാജ്യത്ത അധിനിവേശ വെല്ലുവിളികളാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമല്ലേ? പാലസ്തീൻ മണ്ണിൽ ഇസ്രയേലും അമേരിക്കയും നടത്തുന്ന വംശ ഹത്യയും അധിനിവേശവും കേരളത്തിന് എപ്പോഴെങ്കിലും വിദൂരത്ത് നടക്കുന്ന അന്യമായ സംഭവഗതിയായിട്ടുണ്ടോ? അത് പറഞ്ഞാൽ ഇവിടെ ഭിന്നതയുണ്ടാകും എന്ന ഭാഷ്യം ആർ.എസ്.എസിന്റേതല്ലാതെ മറ്റാരുടേതാണ്?
ചാനലുകളിലെ റിയാലിറ്റി ഷോകളിലും കോമഡി ഷോകളിലും എന്ന പോലെ ലാഘവത്തോടെ പാലസ്തീൻ പ്രശ്നവും ഇസ്രായേലിന്റെ ഇറാൻ കടന്നാക്രമണവും സംബന്ധിച്ച് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തന്നെ പറയുന്ന സ്ഥിതി എത്ര അരാഷ്ട്രീയമാണെന്ന് ആലോചിച്ചു നോക്കൂ. ഇസ്രായേൽ, അമേരിക്കൻ പക്ഷപാതം ആരുടെ സ്വരമാണ് ഓർമ്മിപ്പിക്കുന്നത്?
സ്വന്തം പാർടി നേതാവ് സോണിയാ ഗാന്ധി പാലസ്തീൻ പ്രശ്നത്തെക്കുറിച്ചും പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാരിന്റെ നയങ്ങൾക്കെതിരായി എഴുതിയ ലേഖനങ്ങളെങ്കിലും വായിക്കണ്ടേ? അതിനു പകരം ആർഎസ്എസിന്റെയും ബിജെപിയുടെയും അതേ ഭാഷയും ആഖ്യാനവുമല്ലേ അവതരിപ്പിക്കുന്നത്? ഗൗരവമായ രാഷ്ട്രീയ സംഭവഗതികളെ കോമഡിയും ട്രോളുമായി അവതരിപ്പിച്ചുകൊണ്ടാണോ ബിജെപിയെ അവിടെ നേരിടുക? ബിജെപിയെ നേരിടുക എന്നതല്ല കോൺഗ്രസ് ലക്ഷ്യം എന്നു കാണാം. നേമം ആവർത്തിക്കാനുള്ള പുറപ്പാടാണ് അവിടെ കോൺഗ്രസ് നടത്തുന്നത്.
സമരങ്ങളെ സംബന്ധിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വെറുപ്പ് അമ്പരപ്പിക്കുന്നതാണ്. സമരമല്ല സംസ്കാരമാണത്രെ കൈമുതൽ! മഹാത്മാ ഗാന്ധിയുടെ പിന്മുറ എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടിയിലെ സ്ഥാനാർത്ഥിയുടെ പ്രസ്താവനയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ സമര പാരമ്പര്യവും സാമ്രാജ്യത്വ വിരോധവും ഉൾചേർന്നതാണ് കേരളത്തിന്റെ സംസ്കാരം. അത് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് മനസിലായിട്ടില്ല എന്നതാണല്ലോ അദ്ദേഹത്തിന്റെ പാലസ്തീൻ , ഇറാൻ പ്രശ്നത്തിലെ പ്രതികരണം വ്യക്തമാക്കുന്നത്.
ഇന്നത്തെ കേരളം, കേരളത്തിന്റെ സംസ്ക്കാരം ഇതൊന്നും അഞ്ചാറ് പതിറ്റാണ്ട് മുൻപ് ഇതായിരുന്നില്ല എന്നതെങ്കിലും അദ്ദേഹം ഓർക്കണം. അത് മാറി ഇന്നത്തെ കേരളം രൂപപ്പെട്ടത് ഊഹിക്കാൻ പറ്റാത്ത ത്യാഗത്തോടെ നടന്ന അനവരതം സമരങ്ങൾ വഴിയാണ്. സംസ്ക്കാരം എന്നത് എന്തോ തമാശ സംഭവം എന്ന മട്ടിലാണ് അവതരണം. രാഷ്ട്രീയത്തെ ഇങ്ങനെ നിസാരവൽക്കരിച്ചും ആർഎസ്എസ് ആഖ്യാനം ആവർത്തിച്ചും പാലക്കാട് ബിജെപിയ്ക്ക് വഴിയൊരുക്കാൻ നടക്കുന്ന രാഷ്ട്രീയ നെറികേടിനോടുള്ള ക്ഷോഭം തുടരുക തന്നെ ചെയ്യും. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പാലക്കാട് രണ്ടാം സ്ഥാനത്തുള്ളത്.
കോൺഗ്രസ് ഇപ്പോൾ നടത്തുന്ന ഈ രാഷ്ട്രീയ നെറികേട് തുറന്നു കാട്ടി പാലക്കാട് മണ്ഡലം വിജയിക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ദൗത്യം. അല്ലാതെ കോൺഗ്രസിനെ ജയിപ്പിക്കാനുള്ള ഒരു ഉത്തരവാദിത്തവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഇല്ല. ഏറെ ഗൗരവപൂർവ്വം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എൻ.എം.ആർ. റസാഖിനെയാണ് ഞങ്ങൾ ആ ദൗത്യത്തിന് നിയോഗിച്ചിട്ടുള്ളത്. ആ ദൗത്യം നിറവേറ്റപ്പെടുക തന്നെ ചെയ്യും''.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
പിഷാരടിയും അഖില്‍മാരാരും തമ്മിലുള്ള വ്യത്യാസം..; പരിഹാസവുമായി അഖില്‍ മാരാര്‍: മമ്മൂട്ടിക്കും വിമര്‍ശനം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..? മാധ്യമസര്‍വേകൾ പറയുന്നത്... -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, എല്‍പിജി വില കൂടും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി!














Click it and Unblock the Notifications