കുഞ്ഞിനെ തട്ടിയെടുത്തതല്ല, താല്‍ക്കാലിക സംരക്ഷണത്തിന് മാതാപിതാക്കള്‍ക്ക് കൈമാറി: അനുപമ
തിരുവനന്തപും: മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോയതല്ലെന്നും താല്‍ക്കാലിക സംരക്ഷണത്തനായി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നുവെന്നും അനുപമ എസ് ചന്ദ്രന്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടുപോയെന്നായിരുന്നു അനുപമ നേരത്തെ പോലീസില്‍ പരാതി നല്‍കിയപ്പോഴും, നേരത്തെ മാധ്യമങ്ങളോടും പറഞ്ഞിരുന്നത്.
ഇത് പ്രകാരമാണ് പൊലീസ് മാതാപിതാക്കള്‍ക്കും അനുപമയുടെ പരാതിയില്‍ പറയുന്ന കുടുംബക്കാര്‍ക്കുമെതിരെ പൊലീസ് ക്രമിനല്‍ നടപടി പ്രകാരം കേസെടുത്തത്. തിരുവനന്തപുരം കുടുംബകോടതിയില്‍ ഇന്നാണ് അനുപമ ഹര്‍ജി നല്‍കിയത്. കാട്ടാക്കടയിലെ ആശുപത്രിയില്‍ താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. പിന്നീട് ഈ കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ പക്കലില്ല എന്നാണ് മാതാപിതാക്കള്‍ അറിയിച്ചതെന്നാണ് അനുപമ കേടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയില്‍ നിന്നും കേസിനെ സംബന്ധിച്ച വിവരങ്ങള്‍ തേടിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ എകെജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ അവേഷിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും അനുപമയുടെ അച്ഛന്‍ ജയചന്ദ്രനുമെതിരെ പാര്‍ട്ടി നടപടിക്കാണ് സാധ്യത. സിപിഎം കേന്ദ്ര നേതാക്കളടക്കം അനുപമയുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് അനുപമക്ക് നീതി നിശേധിക്കപ്പെട്ടി എന്നാണ് പറഞ്ഞിരുന്നത്. മന്ത്രിമാരും, സിപിഎം സംസ്താന സെക്രട്ടറിയുമുള്‍പ്പെടെ അനുപമക്ക് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും കാറില്‍ വീട്ടിലേക്ക് മടങ്ങുനമ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് അനുപമ പൊലീസില്‍ നല്‍കിയ പരാതിയിലും മാധ്യമങ്ങളോടും പറഞ്ഞിരുന്നത്. ഇത് പ്രകാരമാണ് പൊലീസ് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്തത്. ദത്തെടുക്കല്‍ നടപടികള്‍ക്ക് താല്‍ക്കലിക സ്റ്റേ അനുവദിച്ചുകൊണ്ട് കുടുംബ കോചടതി ഉത്തരവിറക്കി. ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിക്കുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ഹരജികള്‍ പരിഗണിച്ചാണ് കോടതി ദത്തെടുക്കലിന് ഇടക്കാല സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടുവെന്നാണ് ശിശു ക്ഷേമ സമിതി കോടതിയെ അറിയിച്ചത്.

എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ പ്രധാന തര്‍ക്കമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന്‍ പറയുകയും ഇത് കോടതി അംഗീകരിക്കുകയുമായിരുന്നു. ഡിഎന്‍എ പരിശോധന ആവശ്യമാണെങ്കില്‍ അത് നടത്തേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടികൊണ്ടുപോയി എന്ന് ആരോപിച്ചാണ് അനുപമ ആദ്യഘട്ടത്തില്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്.
Recommended Video

എന്നാല്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് പറഞ്ഞ് പിന്നീട് ഡിജിപിക്കും, സിപിഎം സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അനുപമയുടെ മാതാപിതാക്കള്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ക്രിമിനല്‍ നടപടി പ്രകാരമാണ് പൊലീസ് കേസെടുത്തത്. അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയതെന്ന് അനുപമയുടെ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സമ്മതത്തോടെ ആയിരുന്നില്ല കുഞ്ഞിനെ കൈമാറിയതെന്നാണ് അനുപമ പറയുന്നത്.












Click it and Unblock the Notifications