''ഒറ്റ മകളേ ഉളളൂ, കുഞ്ഞിന്റെ സ്ഥിതി വളരെ മോശമാണ് എന്നാണ് പറയുന്നത്'', വേദനയോടെ പ്രിയയുടെ അച്ഛൻ
കൊച്ചി: തൊട്ടടുത്ത ദിവസങ്ങളിലായി ടെലിവിഷൻ പ്രേക്ഷകർക്ക് രണ്ട് പ്രിയതാരങ്ങളെയാണ് നഷ്ടമായിരിക്കുന്നത്. രഞ്ജുഷ മേനോന്റെ മരണവാർത്തയുടെ ഞെട്ടൽ മാറും മുൻപാണ് നടി ഡോ. പ്രിയയുടെ മരണം. എട്ട് മാസം ഗർഭിണിയായിരിക്കെയാണ് പ്രിയയുടെ വിയോഗം എന്നത് വേദന ഇരട്ടിയാക്കുന്നു.
ഹൃദയാഘാതമാണ് പ്രിയയുടെ മരണകാരണം. പ്രിയയുടെ കുഞ്ഞ് നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. പ്രിയയുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നിരിക്കുകയാണ് ഭർത്താവും മാതാപിതാക്കളും അടങ്ങുന്ന കുടുംബം. ഐസിയുവിലുളള കുഞ്ഞിന്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് പറയുന്നു പ്രിയയുടെ അച്ഛൻ. ഫിൽമിബീറ്റ് മലയാളത്തിനോടാണ് അച്ഛന്റെ പ്രതികരണം.

പ്രിയയുടെ അച്ഛന്റെ വാക്കുകള്‍ ഇങ്ങനെ: ''രണ്ട് ദിവസം മുന്‍പാണ് സംഭവിക്കുന്നത്. അങ്ങനെ ആശുപത്രിയില്‍ ചെന്നു. അപ്പോഴേക്ക് ഡയേറിയയും ഉണ്ടായി. തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്താണ് കുഞ്ഞിനെ എടുത്തത്. പക്ഷേ അവള്‍ പോയി. എട്ട് മാസം തികയുന്നതേ ഉണ്ടായിരുന്നുളളൂ. ആരെയും കുറ്റപ്പെടുത്തുന്നില്ല.
പ്രിയ ഈ ആശുപത്രിയില്‍ തന്നെ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ഇവിടെ നല്ല സ്‌നേഹമാണ് ലഭിച്ചിരുന്നത്. എന്നാല്‍ എവിടെയോ എന്തോ ഇങ്ങനെ ആയിപ്പോയി. കുഞ്ഞിന്റെ സ്ഥിതി വളരെ മോശമാണ് എന്നാണ് പറയുന്നത്. ഐസിയുവിലാണ് ഉളളത്. സീരിയസ് ആണ്. കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നാണ് പറയുന്നത്.
പ്രിയ വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയിരുന്നു. എംഡി കഴിഞ്ഞ് പിആര്‍എസില്‍ തന്നെ വര്‍ക്ക് ചെയ്തു. എന്ത് ചെയ്യാനാണ്. നഷ്ടപ്പെട്ടപ്പോള്‍ നമുക്ക് പോയി. ഒറ്റ മകളേ ഉളളൂ. അവളുടെ ഭര്‍ത്താവ് നല്ലൊരു പയ്യനാണ്. അവന്റെ വിഷമം കാണുമ്പോളാണ് നമുക്ക് കുറച്ച് കൂടി വിഷമം''.












Click it and Unblock the Notifications