കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ധൈര്യമായി ചിക്കന്‍ തിന്നാം

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പക്ഷിപ്പനി മൂലം ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. പനി ബാധിക്കുമെന്ന് പേടിച്ചിട്ടല്ല കെട്ടോ.. ചിക്കന്‍ തിന്നാന്‍ കഴിയില്ലല്ലോ എന്ന സങ്കടമാണ് എല്ലാവര്‍ക്കും. ചിക്കന്‍ തിന്നാതെ എങ്ങനെ ജീവിക്കും അല്ലേ. എന്നാല്‍ ഇനി പേടിക്കേണ്ടെന്നാണ് നമ്മുടെ കൃഷി മന്ത്രി പറയുന്നത്. ധൈര്യമായി ചിക്കന്‍ കഴിക്കാം. പക്ഷെ,കഴിക്കണമെങ്കില്‍ തമിഴ്‌നാട് കനിയണം.

ചിക്കന്‍ ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്നു പറയുന്നവര്‍ക്ക് ചിക്കന്‍ എത്തിച്ചു കൊടുത്ത് വിഷമം മാറ്റാന്‍ തന്നെ തീരുമാനിച്ചു. ഇറച്ചി വില്‍പ്പനകാരുടെ പരാതിയും മാറ്റി. തമിഴ്‌നാട്ടില്‍ നിന്ന് ഇതിനോടകം ഇറച്ചി ഇറക്കുമതി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും താറാവ് ഇറക്കുമതിയാണ് ഇപ്പോള്‍ ആശ്വാസമായതെന്ന് തിരുവല്ല സ്വദേശി തോമസ് മാത്യു പറഞ്ഞു.

chicken

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ 13 ഗ്രാമങ്ങളില്‍ ആണ് എച്ച്‌ഫൈവ്എന്‍വണ്‍ പക്ഷിപ്പനി ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ നിയമസഭയെ അറിയിച്ചു. ഈ മൂന്ന് ജില്ലകളിലെ പ്രദേശങ്ങളില്‍ ആണ് കഴിഞ്ഞ മാസം താറാവ് പക്ഷിപ്പനി പിടിച്ചു ചത്തത്. പക്ഷിപ്പനി പടരാതിരിക്കുവാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിന്നുള്ള പക്ഷികളെ കയറ്റിറക്ക് നിരോധിച്ചു. മൂന്നു ലക്ഷത്തോളം പക്ഷികളെ കൊന്നു എന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 600 ബോട്ടുകളില്‍ താറാവ് ഇറച്ചി ഇതിനോടകം നിരോധിച്ചിട്ടുണ്ട്. ഡിസംബര്‍ വിനോദ സഞ്ചാരികളുടെ സമയം ആയതു കൊണ്ട് പക്ഷിപനി വിനോദ സഞ്ചാര മേഖലയെ ബാധിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഭയം ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചു വരുന്നുണ്ടെന്നും ഹൗസ് ബൊട്ട് ഉടമകള്‍ പറയുന്നു.

dead-ducks

താറാവിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ആലപ്പുഴയിലാണ് പക്ഷിപ്പനി ഏറെ ബാധിച്ചത്. വിദേശികള്‍ക്ക് ഏറെ പ്രിയം താറാവ് ഇറച്ചിയുമാണ്. ഈ പ്രശ്‌നത്തിനൊക്കെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറക്കുമതി ഇപ്പോള്‍ പരിഹാരം കണ്ടുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അങ്ങനെ മണ്ഡലകാലവും കഴിയാറായി, ഇനി ധൈര്യമായി ജനങ്ങള്‍ക്ക് ചിക്കന്‍ തിന്നാം

English summary
Kerala minister K.P mohanan says the ban on poultry products that was imposed last month in13 villages has been lifted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X