കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിന് തിരിച്ചടികള്‍ പലത്; പാര്‍ട്ടിയും പോയി, ഇനി സ്വതന്ത്രരുടെ കൂടി, ജോസിന് ചിരി

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസത്തെ ഹൈക്കൊടതി വിധിയോടെ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടിയുള്ള അധികാര തര്‍ക്കത്തില്‍ ജോസഫിനെതിരെ വന്‍ വിജയമാണ് ജോസ് കെ മാണിയും കൂട്ടരും നേടിയത്. കേരള കോണ്‍ഗ്രസ് എം എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം


നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പിജെ ജോസഫ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തിരുന്നു.

 ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

ഇതേ തുടര്‍ന്ന് തദ്ദേശതിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിക്ക്

സ്വതന്ത്ര സ്ഥാനാർഥിക്ക്

ഹൈക്കോടതി വിധി വന്നതോടെ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ രണ്ടില ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉത്തരവിറക്കി. ജോസ് കെ മാണി വിഭാഗത്തിന് നേരത്തേ അനുവദിച്ച ‘ടേബിൾ ഫാൻ' ചിഹ്നം ഇനി സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിക്കും.

രണ്ടില ചിഹ്നം

രണ്ടില ചിഹ്നം

രണ്ടില ചിഹ്നം നഷ്ടമായതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുണ്ടായത് ഇരട്ട തിരിച്ചടിയാണ്. ഹൈക്കൊടതി ഉത്തരവോടെ ചിഹ്നം നഷ്ടമായതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ജോസഫ് വിഭാഗം പാര്‍ട്ടിയെ അല്ലാതായും മാറും. വിധിക്ക് സ്റ്റേ വാങ്ങിയില്ലങ്കില്‍ തദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ എന്ന നിലയില്‍ വേണം ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍.

പാലാ മണ്ഡലത്തിലെ തോല്‍വി

പാലാ മണ്ഡലത്തിലെ തോല്‍വി

കേരള കോണ്‍ഗ്രസ് എം എന്ന പേര് പോലെ തന്നെ അഭിമാന പ്രശ്നമായിരുന്നു രണ്ടില എന്ന ചിഹ്നം. അതില്ലാതെ മത്സരിച്ചതാണ് പതിറ്റാണ്ടുകളായി കെഎം മാണി കാത്തുസൂക്ഷിച്ച പാലാ മണ്ഡലത്തിലെ തോല്‍വിക്ക് കാരണമെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. ചിഹ്നവും പേരും കിട്ടിയത് ജോസ് കെ മാണി വിഭാഗത്തിന് വലിയ ആത്മവിശ്വാസവും നല്‍കുന്നു.

തിരിച്ചടികള്‍ പിജെ ജോസഫിന്

തിരിച്ചടികള്‍ പിജെ ജോസഫിന്

എന്നാല്‍ യുഡിഎഫില്‍ മത്സരിക്കുന്ന പിജെ ജോസഫിന് നേരത്തെ അനുവദിച്ച ചെണ്ട തന്നെ ലഭിച്ചേക്കും. അംഗീകാരമുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ശേഷം സ്വതന്ത്രരുടെ കൂട്ടത്തിലാവും പേരെഴുതുകയും ചെയ്യുക. സ്വതന്ത്രര്‍ അല്ലാതെ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെങ്കില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിന്‍റെ സ്റേ വാങ്ങുകയാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏക പോംവഴി.

English summary
The biggest setback for Joseph; If the verdict does not stay, the contest will be independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X