Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ ചരിത്രം ബിജെപി തകര്‍ക്കുന്നു; പുതിയതലമുറ കോണ്‍ഗ്രസിനെ അറിയാത്ത സാഹചര്യം: കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രോജ്വലമായ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും വ്യാപൃതരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് രണ്ടാംഘട്ട സംസ്ഥാനതല അംഗത്വവിതരണം പൂവാറില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാത്മ ഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും പാഠപുസ്തകങ്ങളില്‍ നിന്നും കോളജുകളില്‍ നിന്ന് പോലും ബിജെപി കോണ്‍ഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണെന്നും സുധാകരന്‍ പറഞ്ഞു. പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളതെന്നും അതുകൊണ്ട് കോണ്‍ഗ്രസിനെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് താന്‍ നേതൃത്വത്തിലെത്തിയതെന്നും അത്‌കൊണ്ട് തന്നെ കോണ്‍ഗ്രസില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അര്‍ഹിക്കുന്നവരുടെ കൈകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നിടുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

k s

1947ല്‍ ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ ഈ രാജ്യം വൈകാതെ തകരുമെന്നു പ്രവചിച്ചവരാണ് ഏറെ യുള്ളവരും ഇന്ത്യയെ ഏഴര ദശാബ്ദം മുന്നോട്ടുകൊണ്ടുപോയത് കോണ്‍ഗ്രസ് എന്ന വികാരമാണെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആവിഷ്‌കരിച്ച ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിച്ച് ഇപ്പോള്‍ ലോകത്തിലെ തന്നെ പ്രബലശക്തിയാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കെപിസിസി നിര്‍ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താമെന്നും പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ട് പോകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് വിതരണം കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പമാണ് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വന്നതെന്നും യാത്രാവേളയില്‍ സുദീര്‍ഘമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യവും വികസനവും വളര്‍ച്ചയും കൊണ്ടുവന്ന കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നത് ആത്മാഭിമാനം ഉയര്‍ത്തുന്ന തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി ഗ്രിഗോറിക്ക് നല്‍കിയാണ് അദ്ദേഹം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. കോവളം നിയോജകമണ്ഡലത്തിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+