Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ കേസിലുള്ള കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍,ആത്മഹത്യയോ കൊലപാതകമോ?

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ സബീഷ് കുമാര്‍(39)എന്ന യുവാവിന്റെ മൃതദേഹം കൊല്‍ക്കത്തിയിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. യുവാവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നത് ദുരൂഹതയായി തുടരുകയാണ്. കൊല്‍ക്കത്തിയിലെ ചാന്ദ്‌നി ചൗക്ക് ഹോട്ടലിലാണ് സബീഷ് തൂങ്ങി മരിച്ചതായി കാണപ്പെട്ടത്.

സിബിഐ അന്വേഷിക്കുന്ന പണതട്ടിപ്പ് കേസിലെ കണ്ണിയാണ് സബീഷ് എന്നും സൂചനകളുണ്ട്. ശനിയാഴ്ച വൈകുന്നേരം ഒരു സംഘം ചെറുപ്പകാര്‍ക്കൊപ്പം സബീശഷിനെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മുറി അകത്ത് നിന്ന് പൂട്ടിയില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

സിബിഐ അന്വേഷണ കേസിലെ കണ്ണിയോ?

സിബിഐ അന്വേഷണ കേസിലെ കണ്ണിയോ?


പണതട്ടിപ്പ് കേസുമായി സിബിഐ അന്വേഷിക്കുന്ന കേസിലെ കണ്ണിയാണ് സബീഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികള്‍ തട്ടിച്ച് ബിസിനസ്സുകള്‍ നടത്തുന്ന സംഘത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ടായിരുന്നു. പണതട്ടിപ്പ് കേസുകളില്‍ മാത്രമല്ല മറ്റ് കുറ്റകൃത്യങ്ങളിലും സബീഷ് ഉള്‍പ്പെടുന്ന സംഘം ഉണ്ടായിരുന്നതായാണ് സിബിഐ പറയുന്നത്.

മരണം വിരല്‍ ചൂണ്ടുന്നത് ദുരൂഹതകളിലേക്ക്

മരണം വിരല്‍ ചൂണ്ടുന്നത് ദുരൂഹതകളിലേക്ക്


മലയാളി ബിസിനസ്സുകാരനായ സബീഷ് എന്ന യുവാവിന്റെ മരണം വിരല്‍ ചൂണ്ടുന്നത് ദുരൂഹതകളിലേക്കാണ്. കൊല്‍ക്കത്തിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ഒരു സംഘം ചെറുപ്പകാര്‍ക്കൊപ്പം ഹോട്ടല്‍ ജീവനക്കാര്‍ സബീഷിനെ കണ്ടിരുന്നു. ഞായറാഴ്ച ഉച്ചയോടെ മുറിയില്‍ ജീവനക്കാര്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്.

മദ്യകുപ്പികള്‍

മദ്യകുപ്പികള്‍


ആത്മഹത്യ ചെയ്ത യുവാവിന്റെ മുറി അകത്ത് നിന്നും പൂട്ടിയിരുന്നില്ല എന്നതാണ് കേസിലെ ദുരൂഹത. ആത്മഹത്യ ചെയ്യുന്ന ഒരു വ്യക്തി എന്തുക്കൊണ്ട് മുറി അകത്ത് നിന്നും പൂട്ടിയില്ല ? മുറിയില്‍ നിന്നും പോലീസിന് കണ്ടെത്താന്‍ സാധിച്ചത് മദ്യത്തിന്റെ കുപ്പികള്‍ മാത്രമാണ്. ആത്മഹത്യകുറിപ്പും കണ്ടെത്താന്‍ സാധിച്ചില്ല.

സംഘം

സംഘം


സിബിഐ നൽകുന്ന വിവരങ്ങൾ അനുസരിച്ച് അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സിന്റെ പേരിലും മറ്റു ബിസിനസ്സിന്റെ പേരിലും ലക്ഷങ്ങളാണ് സംഘം കൈപ്പറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നത് എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായ വ്യക്തിയില്‍ നിന്നും 1.65 കോടി നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ സബീഷിനെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ടെന്നും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്.

ഇല്ലാതാക്കിയത് ആര്?

ഇല്ലാതാക്കിയത് ആര്?

സംഘത്തിലെ കണ്ണികളില്‍ നിന്നും സിബിഐയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിഞ്ഞതും തെളിവുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതുമായ ഏക വ്യക്തി സബീഷായിരുന്നു. സബീഷിനെ കൊലപെടുത്തേണ്ടത് ആരുടെ ആവശ്യമായിരുന്നു? കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിതൂക്കിയതോ?
ആരൊക്കെ കുടുങ്ങും?

ആരൊക്കെ കുടുങ്ങും?


സബീഷ് സത്യം പറഞ്ഞാല്‍ സംഘത്തിലെ ആരൊക്കെ കുടുങ്ങും? കേസില്‍ ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പടെയുള്ളവര്‍ തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നവരോ? കൊല്‍ക്കത്തിയിലെയും ദില്ലിയിലെയും ബന്ധങ്ങള്‍ സൂചിപ്പിക്കുന്നത് എന്താണ്? ഞായറാഴ്ട ചോദ്യം ചെയ്യാൻ ഇരിക്കവെയാണ് യുവാവ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+