സ്വാശ്രയ മാനേജ്‌മെന്റുകളുടെ അനീതികള്‍ക്കെതിരെ പോരാടി രക്തസാക്ഷിയായ ജിഷ്ണു പ്രണോയുടെ ഓര്‍മ്മക്കായി പുസ്തക കിറ്റുകള്‍
വടകര: സ്വാശ്രയ മാനേജ്‌മെന്റുകളുടെ അനീതികള്‍ക്കെതിരെ പോരാടി രക്തസാക്ഷിയായ ജിഷ്ണു പ്രണോയുടെ ഓര്‍മ്മക്കായി പുസ്തക കിറ്റുകള്‍. പുത്തന്‍ ബാഗും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പുസ്തകങ്ങളുമായി നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളുകളിലേക്ക് പോകുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടോ ഒരു പെന്‍സില്‍ പോലും വാങ്ങാന്‍ കഴിയാത്ത കുഞ്ഞുങ്ങളുടെ അവസ്ഥ. അത്തരം വിദ്യാര്‍ത്ഥികള്‍ക്കായി ചെറിയൊരു കൈതാങ്ങ്.
സ്വാശ്രയ മാനേജ്‌മെന്റുകളുടെ അനീതികള്‍ക്കെതിരെ പോരാടി രക്തസാക്ഷിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ ഓര്‍മ്മക്കായി ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക കിറ്റുകള്‍ നല്‍കുന്നു. കഴിഞ്ഞ വര്‍ഷവും ബ്ലഡ് ഡോണേഴ്‌സ് നോട്ട് ബുക്ക് എന്ന ബാക്ക് ടു സ്‌കൂള്‍ എന്ന പ്രചാരണം വഴി കഴിഞ്ഞ വര്‍ഷം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയിലുടെ മറ്റ് നിരവധി പേര്‍ പ്രസ്തുത സംരഭത്തിന് പിന്തുണ നല്‍കുകയുണ്ടായി. ജിഷ്ണു പ്രണോയ് സമയത്ത് ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ജിഷ്ണുവിന്റെ മരണശേഷം സുഹൃത്തുക്കള്‍ ജിഷ്ണുവിന്റെ ഓര്‍മ്മകളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ആശയം മുന്നോട്ട് വെയ്ക്കുകയായിരുന്നു. നിങ്ങളുടെ സഹായങ്ങള്‍ എത്ര ചെറുതായാലും ഞങ്ങളെ വിളിക്കാം.. ഫോണ്‍: 8547 000 807, 9645 813 767, 7558 0 29 803, 9562122027












Click it and Unblock the Notifications