ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയത് പൂജ നടത്തി, ഗംഗാ ജലം ഒഴിച്ച ദണ്ഡ് കൈമാറി; ശ്രീധരൻ പിള്ള
തിരുവനന്തപുരം: ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയത് ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടത്തിയാണെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള. ഇന്ത്യക്ക് അധികാരം കൈമാറിയപ്പോൾ പൂജകൾക്കായി തഞ്ചാവൂരിൽ നിന്നുള്ളവരെ കൊണ്ടുപോയത് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ സി രാജഗോപാലാചാരി ആണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മുപ്പത്തിയെട്ടാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൗണ്ട്ബാറ്റൺ പ്രഭു അധികാരദണ്ഡ് കൈമാറിയാണ് സ്ഥാനമാറ്റം നടത്തിയത്. ചടങ്ങിന്റെ സമയത്ത് ദണ്ഡിൽ ഗംഗാജലം ഒഴിച്ച് ശുദ്ധി വരുത്തി. ഈ ദണ്ഡ് അലഹബാദിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഉടൻ തന്നെ പുറത്ത് വരാൻ പോകുന്ന ഒരു സത്യത്തെ കുറിച്ചാണ് തന്റെ ഈ വെളിപ്പെടുത്തൽ എന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഭാഗവതവും വേദങ്ങളും അടക്കമുള്ള ഇന്ത്യൻ ആത്മീയഗ്രന്ഥങ്ങളുടെ പുനർവായന നടത്തേണ്ട സമയമായിരിക്കുകയാണ്. ക്തിയും ധർമവുമാണ് ഭാഗവതത്തിന്റെ അന്തസത്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. മനുഷ്യസമൂഹത്തിന് ശാന്തിയും സമാധാനവും ലഭിക്കാൻ ഇത്തരം സത്രങ്ങൾ സഹായിക്കുമെന്ന് ചെന്നിത്തല ചടങ്ങിൽ പറഞ്ഞു.












Click it and Unblock the Notifications