കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി; മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ഷദ്രോഹ നടപടികളാണ്‌ അധികാരത്തില്‍ എത്തിയത്‌ മുതല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌.പാര്‍ലമെന്റ്‌ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ്‌ കരിനിയമങ്ങള്‍ പാസാക്കുന്നത്‌. കര്‍ഷകദ്രോഹ ബില്ലിലൂടെ കാലങ്ങളായി കര്‍ഷകന്‌ ലഭിച്ചു കൊണ്ടിരുന്ന അവകാശങ്ങള്‍ നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകന്‌ ആശ്വാസം നല്‍കിയിരുന്ന താങ്ങുവില പരിപൂര്‍ണ്ണമായും ഇല്ലാതാക്കി.ലോകത്ത്‌ പരീക്ഷിച്ച്‌ പരാജയപ്പെട്ട കരാര്‍ കൃഷി നടപ്പാക്കിയത്‌ കോര്‍പ്പറേറ്റ്‌ താല്‍പ്പര്യം കണക്കിലെടുത്താണ്‌.
കര്‍ഷക ദ്രോഹത്തില്‍ മോദിയുടെ അതേ പാതയിലാണ്‌ പിണറായി സര്‍ക്കാരും.നെല്ല്‌,റബ്ബര്‍, നാളികേര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ദുരിതത്തിലാണ്‌.

mullappally

കര്‍ഷകരെ വിഡ്ഡികളാക്കുകയും വഞ്ചിക്കുകയും ചെയ്‌ത മോദിക്കും പിണറായിക്കും കര്‍ഷകരുടെ പേരില്‍ വോട്ട്‌ ചോദിക്കാന്‍ അവകാശമില്ല.ചങ്ങാത്ത മുതലാളിത്ത മൂലധന ശക്തികളുമായിട്ടാണ്‌ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ബന്ധം.കാപട്യക്കാരനായ കമ്യൂണിസ്റ്റാണ്‌ മുഖ്യമന്ത്രി. കർഷകരുടെ കാര്യത്തിൽ മോദിയുടെ ശൈലിയാണ് പിണറായിക്ക് . കൃഷിക്കാർക്ക് എന്നും രക്ഷകരായത് കോൺഗ്രസ് പാർട്ടി ആണ്. പാവങ്ങളുടെ പാർട്ടിയല്ല ഇപ്പോൾ സി.പി.എം .പിണറായി കപട കമ്യൂണിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രാവച്ചമ്പലത്ത് നിന്ന് ആരംഭിച്ച കർഷക രക്ഷാ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ പി സി സി അധ്യക്ഷൻ.

ബിഹാറില്‍ ഭരണ വിരുദ്ധ വികാരത്തില്‍ ഇടറി എന്‍ഡിഎ ​; പ്രതീക്ഷ വര്‍ധിപ്പിച്ച് മഹാസഖ്യംബിഹാറില്‍ ഭരണ വിരുദ്ധ വികാരത്തില്‍ ഇടറി എന്‍ഡിഎ ​; പ്രതീക്ഷ വര്‍ധിപ്പിച്ച് മഹാസഖ്യം

English summary
The Central Government has fed the agricultural sector to the corporates; Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X