കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിന്‍ കയറ്റുമതിക്ക്‌ അനുമതി നല്‍കി കേന്ദ്രം; ആദ്യ കണ്‍സൈന്‍മെന്റ്‌ ബ്രസീലിലേക്ക്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; കൊവിഡ്‌ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുവദാം നല്‍കി. ഇന്ത്യയില്‍ നിന്നും ആദ്യ കണ്‍സൈന്‍മെന്റുകള്‍ വെള്ളിയാഴ്‌ച്ച ബ്രസീലിലേക്കും മൊറോക്കോയിലേക്കും അയക്കുമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായ ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ലയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാലയും യുകെ മരുന്നു നര്‍മ്മാതാക്കളായ അസ്‌ട്രാ സെനക്കയും ചേര്‍ന്ന്‌ വികസ്‌പ്പിച്ച്‌ പൂനെിയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്‌ വാക്‌സിനാണ്‌ കയറ്റി അയക്കുന്നത്‌. വികസ്വര ദരിദ്ര രാഷ്ട്രങ്ങളിലേക്ക്‌ കൊവിഡ്‌ വാക്‌സിന്‍ കയറ്റി അയക്കുമെന്ന്‌ നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നും കൊവിഷീല്‍ഡ്‌ വാക്‌സിനായി ഒര്‍ഡര്‍ ലഭിച്ചിരുന്നെങ്കിലും വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുമതി കയറ്റിയയ്‌ക്കാന്‍ എന്ന നിലാപാടാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. ജനുവരി 16നാണ്‌ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്‌.

vaccine

അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്‌, ബംഗ്ലാദേശ്‌, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ ഈ ആഴ്‌ച്ച ആദ്യം തന്നെ ഇന്ത്യ കൊവിഷീല്‍ഡ്‌ വാക്‌സിന്‍ സൗജന്യമായി കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇനിയുള്ള കൊവിഡ്‌ വാക്‌സിന്‍ ഈ രാജ്യങ്ങള്‍ വിലകൊടുത്ത്‌ വാങ്ങേണ്ടി വരും. അടുത്ത കണ്‍സൈന്‍മെന്റുകള്‍ കയറ്റി അയക്കുക സൗദി അറേബ്യയിലേക്കും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കുമായിരിക്കുമെന്ന്‌ ശ്രിംഗ്ല അറിയിച്ചു.
കൊവിഷീല്‍ഡ്‌ വാക്‌സിന്‍ തങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ നേരത്തെ തന്നെ ബ്രസീല്‍ ഇന്ത്യയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറില്‍ ബ്രസീല്‍ ഒപ്പുവെക്കുകയും ചെയ്‌തു. ഇതിനായി കഴിഞ്ഞ ആഴ്‌ച്ച ബ്രസീല്‍ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക്‌ അയച്ചിരുന്നു.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്‌സിന്‍ വാങ്ങാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ | Oneindia Malayalam

English summary
the central grant permission to export covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X