കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ ഭീഷണി; കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സെക്യൂരിറ്റി

Google Oneindia Malayalam News

കേരളത്തിലെ ആർ.എസ്.എസ്. നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷയൊരുക്കുന്നത്. ഇവർക്ക് പിഎഫ്ഐ ഭീഷണിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതേ തുടർന്നാണ് നടപടി.

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ ഈ അഞ്ച് ആർഎസ്എസ് നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎഫ്ഐ നിരോധനത്തിന് പിന്നാലെ നോതാക്കൾക്ക് കേന്ദ്രം സുരക്ഷയൊരുക്കുന്നത്.

Y category

നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ അർദ്ധ സൈനിക വിഭാഗത്തിലെ കമാൻഡോകളെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 11 പേർ രണ്ട് ഷിഫ്റ്റുകളിലായാകും സുരക്ഷ നൽകുക. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കേരളത്തിലെ ഒരു പിഎഫ്ഐ നേതാവിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിഎഫ്ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്ലിസ്റ്റ് പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇതുൾപ്പടെയുള്ള വിവരങ്ങൾ പോലീസ് എൻഐക്ക് കൈമാറി.

പദവിയെ കുറിച്ച് ആശങ്കയില്ലന്ന് കെസി വേണുഗോപാൽ, 'താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം'പദവിയെ കുറിച്ച് ആശങ്കയില്ലന്ന് കെസി വേണുഗോപാൽ, 'താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം'

കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കൾക്കും നിലവിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്. ബിഹാറിലെ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാളിനും നേരത്തെ കേന്ദ്രം വൈ ക്യാറ്റഗറി സുരക്ഷ നൽകിയിരുന്നു. അഗ്നിപഥ് പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു നടപടി. പിന്നീട് സുരക്ഷ പിൻവലിച്ചിരുന്നെങ്കിലും, ഇപ്പോൾ വീണ്ടും നൽകിയിട്ടുണ്ട്. ഇതോടെ 125 ഓളം പേർക്കാണ് രാജ്യത്ത് സിആർപിഎഫ് പേഴ്സൽ സുരക്ഷ ഒരുക്കുന്നത്.

അതേസമയം പിഎഫ്ഐ നിരോധനത്തിന് ശേഷമുള്ള സംസ്ഥാന സാഹചര്യം മുഖ്യമന്ത്രി ഇന്ന് വിലയിരുത്തും. പോലിസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.പി.എഫ്.ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം, ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിയുമായുളള യോഗത്തിന് മുമ്പ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു.

അതേസമയം നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്ന നടപടി തമിഴ്നാട്ടിലും തുടരുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്തു.മചെന്നൈ പുരസൈവാക്കത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ പൊലീസും എന്‍ഐഎയും റവന്യു ഉദ്യോഗസ്ഥരുമെത്തി പൂട്ടി മുദ്ര‍ വച്ചു. സംഘർഷ സാധ്യത മുന്നറിയിപ്പുള്ളതിനാൽ സ്ഥാനത്താകെ അരലക്ഷത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല</a><a href=" title="കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല" />കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല

English summary
The Centre has accorded a Y category security cover to five RSS leaders in Kerala amid popular front ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X