കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കായി നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള മാര്‍ഗം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 385000 അതിഥി തൊഴിലാളികളുണ്ടെന്നും അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

special train

അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകാനുള്ള സംവിധാനം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഒരുക്കണമെന്നും ഇതിനായി പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊറോണ പടര്‍ന്നതോടെ വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഈ തൊഴിലാളികള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സഹായം ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പാടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇഎസ്ഐ മാനദണ്ഡലത്തില്‍ കൊറോണയെ ഉള്‍പ്പെടുത്തണം, പ്രത്യേക പാക്കേജും വായ്പാ പരിധിയും ഉയര്‍ത്താനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ടണല്‍ ഉപയോഗിച്ചുള്ള അണുനശീകരണം ശാസ്ത്രീയമല്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഡാറ്റ ചോരല്‍ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പ്രിങ്ളര്‍ കമ്പനി സൗജന്യമായിട്ടാണ് സേവനം നടത്തുന്നത്. ഇവരുടെ സേവന ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. ഈ കമ്പനി ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ സര്‍വറുകളിലാണ് സൂക്ഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ക്ഷേമനിധിയില്‍ അംഗമാകാത്ത പ്രവാസികള്‍ക്ക് പതിനായിരം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം തീരുമാനിക്കും. ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഇളവ് വേണം എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലന്‍സില്‍ ആളുകള്‍ അനാവശ്യമായി. യാത്ര ചെയ്യുന്നത് തെറ്റാണെന്നും, പല മാര്‍ഗങ്ങളിലൂടെ ലോക്ഡൗണ്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിപറഞ്ഞു.

English summary
The Chief Minister Said That A Special Nonstop Train For Guest Workers To Return Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X