Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിസന്ധിയിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി സർക്കാര്‍, വിദ്യാര്‍ത്ഥികൾക്ക് ഭക്ഷ്യകിറ്റ് നൽകും

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി. അംഗനവാടി കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി.

pinarayi

Recommended Video

cmsvideo
    ശൈലജ ടീച്ചർ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം | Oneindia Malayalam

    ലോക്ഡൗണ്‍ കാലയളവില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യവിതരണം ഉറപ്പു വരുത്താന്‍ സാധിച്ചു. കടകളില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ക്ക് വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്ന സംവിധാനം നടപ്പിലാക്കി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.

    ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതിയും നടപ്പിലാക്കാന്‍ പോവുകയാണ്. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

    ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ്, തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+