Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം, ലോക്ക് ഡൗണിനെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാതെ വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കടവഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരുടെ ആധാര്‍ നമ്പര്‍ പരിശോധിച്ചാണ് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കൂടാതെ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണം നാളെ അരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ration

ഏത് സാഹചര്യവും നേരിടാന്‍ കേരളം തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച കേന്ദ്ര സാമ്പത്തിക പാക്കേജിനെ പിന്തുണച്ചു. പാക്കേജ് മകിച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ 43 ഇടങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ചിലത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 1465 യുവ വോളണ്ടിയര്‍മാരെ യുവജന കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാനാകില്ല. അവര്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആരോഗ്യമേഖലയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ പ്രകാരം നേരത്തെ അടഞ്ഞിരുന്ന ബേക്കറികള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ പലചരക്ക് കടകളും ഫാര്‍മസികളും പഴം-പച്ചക്കറി കടകളും മാത്രമാണ് തുറക്കുന്നത്. അതേസമയം, വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഇല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വിഷയം. സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതിക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ ഒമ്പത് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്ന് വീതവും തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ ആദ്യമായി രോഗം ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ആള്‍ക്കാണ് വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 138 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് 126 പേരാണ് ചികില്‍സയിലുള്ളത്.പത്തനംതിട്ടയില്‍ ചികില്‍സയിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+