മട്ടാഞ്ചേരി മത്സ്യതൊഴിലാളികളെയും ബോട്ടും തീരസേന രക്ഷപ്പെടുത്തി
മത്സ്യതൊഴിലാളികളെയും ബോട്ടും തീരസേന രക്ഷപ്പെടുത്തി
മട്ടാഞ്ചേരി: പുറംകടലിൽ ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടും തൊഴിലാളികളെയും തീരസുരക്ഷ സേന രക്ഷ പ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. കൊച്ചി യിൽ നിന്ന് പോയ സെന്റ് ആന്റണി ബോട്ടാണ് രാവിലെ 11.30 ന് പുറംകടലിൽ ചാവക്കാടിന് പടിഞ്ഞാറ് ഒഴുകി നടക്കുന്ന സന്ദേശം കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്.
തീരസേനയുടെ വിക്രം കപ്പൽ കൊച്ചിക്ക് പടിഞ്ഞാറ് 92 കിലോമീറ്റർ ദൂരത്തിൽ അന്താരാഷ്ട്ര വാണിജ്യ കപ്പൽ ചാലിന് സമീപത്ത് ബോട്ട് കണ്ടെത്തുകയും മത്സ്യതൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷയും പരിശോധനയും നടത്തി ബോട്ട് എൻഞ്ചിൻ തകരാറ് പരിഹരിക്കുകയും ചെയ്ത് രക്ഷാപ്രവർത്തനം നടത്തി.

കൊച്ചിയിലെത്തിച്ച മത്സ്യ ബന്ധന ബോട്ട്.
കാലവർഷ കാറ്റിൽ പ്പെട്ട് അപകടത്തിലായതാണ് ബോട്ട് എന്നാണ് പറയുന്നത് രക്ഷപ്പെടുത്തിയ ബോട്ടും തൊഴിലാളികളെയും മറ്റൊരു ബോട്ടായ ജാസ്മിന് കൈമാറി വ്യാഴാഴ്ച വൈകി കൊച്ചി ഫിഷറീസ ഹാബറിലെത്തിച്ചു.ചിത്രം കോസ്റ്റ് ഗാർഡിനെ വിക്രം കപ്പൽ രക്ഷപ്പെടുത്തി












Click it and Unblock the Notifications