കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസിലെ പ്രതികള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്‍റെ പരാതിയുടെ പേരില്‍ പോലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇവര്‍ക്കെതിരെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്ന് കേസിലെ പരാതികാരി. വ്യാജമായ അരോപണമല്ല, അവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ സഹിതമായിരിക്കും മത്സരിക്കുകയെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

നേരത്തെ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ആ ബന്ധമില്ല. സ്വതന്ത്രയായിട്ടായിരിക്കും താന്‍ ജനവിധി തേടുകയെന്നും പരാതിക്കാരി വ്യക്തമാക്കുന്നു.

solar

സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈ‍ഡന്‍, അടൂര്‍ പ്രകാശ് , എപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസ് എടുത്തിരുന്നു.

ഇതേ സ്ത്രീയുടെ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാൽസംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ പീഡനേക്കേസ് ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈബി ഈഡന്‍റെയും അടൂര്‍ പ്രകാശിന്‍റെയും പേരുകള്‍ ഇടംപിടിച്ചിരുന്നു.

<strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍</strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍

English summary
the complainant of solar case may contest in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X