കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾ

Google Oneindia Malayalam News

തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുമ്പോൾ സ്കൂൾ ബസ്സുകളുടെ അവസ്ഥ പലയിടത്തും പരിതാപകരമാണ്. രണ്ട് വർഷത്തോളമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. സ്കൂൾ ബസ്സുകളുടെ നികുതി അടയ്ക്കാനും ഫിറ്റ്നസെടുക്കാനും സ്കൂൾ അധികൃതർക്ക് വൻ തുക കണ്ടെത്തേണ്ടി വരും.സർക്കാർ സ്കൂളുകളിൽ പിടിഎക്കാണ് ഇതിൻ്റെ ചുമതല. എന്നാൽ, എയ്ഡഡ് സ്കൂളുകളിലെ തുകയിൽ പകുതി മാനേജ്മെൻ്റാണ് വഹിക്കേണ്ടത്. അടുത്തമാസം 20നകം സ്കൂൾ ബസ്സുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കാർ നിർദ്ദേശം എങ്ങനെ നടപ്പിലാക്കാനാകുമെന്ന ആശങ്കയിലാണ് അധികൃതർ.

അസം പൊലീസിന്റെ നരനായാട്ട് : ഗള്‍ഫ് രാജ്യങ്ങളിലും പ്രതിഷേധം, വീഡിയോ പങ്കുവച്ച് രാജകുടുംബാംഗംഅസം പൊലീസിന്റെ നരനായാട്ട് : ഗള്‍ഫ് രാജ്യങ്ങളിലും പ്രതിഷേധം, വീഡിയോ പങ്കുവച്ച് രാജകുടുംബാംഗം

1

കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകൾ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് തുറന്നു പ്രവർത്തിക്കുന്നത്. സ്കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ ബസുകളുടെ സർവീസ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി വെയിലും മഴയും തുരുമ്പുമേറ്റ് കിടക്കുന്ന പല ബസ്സുകളും പൊടിതട്ടിയെടുത്ത് വീണ്ടും സർവീസിനായി ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്.

2

സർക്കാർ സ്കൂളുകളിൽ ബസ്സുകളുടെ അറ്റകുറ്റപ്പണി ബന്ധപ്പെട്ട പിടിഎയുടെ ചുമതലക്കാരാണ് നിർവഹിക്കേണ്ടത്. പല സ്കൂളുകളിലും എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പ‌ഞ്ചായത്തിൻ്റെ ആസ്തി വികസന ഫണ്ടോ ഉപയോഗിച്ചാണ് സ്കൂളുകളിലേക്ക് ആവശ്യമായ വാഹനങ്ങൾ വാങ്ങുന്നത്.

എന്നാൽ, കൊവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നതിനാൽ പിടിഎക്ക് പണം കണ്ടെത്താൻ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ ഇരിക്കാൻ അനുവദിക്കുവെന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഒരു റൂട്ടിലേക്ക് തന്നെ അധികം സർവീസ് നടത്തേണ്ടി വരുമോ എന്നുള്ള കാര്യവും പരിഗണിക്കേണ്ടതായി വരും.

3

അതേസമയം, എയ്ഡഡ് വിദ്യാലയങ്ങളിലാകട്ടെ സ്കൂള്‍ ബസുകളുടെ ചെലവിന്‍റെ ഒരു ഭാഗം മാനേജ്മെന്‍റുകളാണ് വഹിക്കുന്നത്. പക്ഷേ, രണ്ടിലേറെ വാഹനങ്ങളുള്ള സ്കൂളുകളാണെങ്കിൽ ചെലവ് ഇരട്ടിയാകും. ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് ഫീസ് എന്നിവയടക്കമുള്ള ഭീമമായ തുക സ്കൂൾ ബസ്സുകൾക്കായി ചിലവഴിക്കേണ്ടി വന്നാൽ അത് താങ്ങാനാകില്ലെന്ന അഭിപ്രായമാണ് പലരും പങ്കുവയ്ക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിൽ ഇളവ് നൽകണമെന്നും പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും എയ്ഡഡ് സ്കൂളധികൃതർ വ്യക്തമാക്കുന്നു.

4

എന്നാൽ, വിദ്യാലയങ്ങളിലെ ബസ്സുകൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് ചർച്ചചെയ്യാൻ ചൊവ്വാഴ്ച ഗതാഗത മന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഗതാഗത മന്ത്രിയുമായി വിശദമായി ചർച്ച നടത്തും. പിടിഎയ്ക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക സർക്കാരിന് ബുദ്ധിമുട്ടാകും. വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ഉണ്ടാകും. സ്കൂൾ ബസ്സുകളില്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസി ബസ്സുകളിൽ കുട്ടികളെ മാത്രം കൊണ്ട് പോകുന്നതരത്തിൽ ക്രമീകരണമുണ്ടാക്കും. അധ്യാപക സംഘടനകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ ഇതുസംബന്ധിച്ച് ചർച്ച നടത്തും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ തുടരുമെന്നും ശിവൻകുട്ടി പറഞ്ഞു.

എന്താ ഒരു മേക്കോവര്‍ , ശരിക്കും ഞെട്ടി ; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
When schools in kerala reopens on November 1st the condition of school buses is deplorable in many places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X