Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാത്തിയടിയില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നില ഗുരുതരം: പൊലീസിനെതിരെ നേതാക്കള്‍

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗുരുതരാവസ്ഥയില്‍. സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനിലയാണ് ഗുരുതരമായത്. ലാത്തിച്ചാർജില്‍ തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ലാത്തിച്ചാർജില്‍ നിരവധി വനിതാ പ്രവർത്തകർക്കടക്കം പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയില്‍ തുടരുകയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിന് ഉള്‍പ്പെടെ മർദ്ദനമേറ്റിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസി‍ഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും നേതാക്കള്‍ ആരോപിക്കുന്നു.

 iyc-attack-

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ തുടങ്ങിയവർ രംഗത്ത് വന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഏതുവിധേനയും അടിച്ചമർത്താൻ ശ്രമിക്കുന്ന ഹിറ്റ്ലറായി പിണറായി വിജയൻ മാറിക്കഴിഞ്ഞെന്ന് വീണ്ടും വീണ്ടും തെളിയുന്നുവെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിന് നേർക്ക് നരനായാട്ട് നടത്താൻ പൊലീസിന്റെ കൈയിൽ കുറുവടിയും നൽകി പറഞ്ഞയക്കാൻ കഴിയുന്ന നിലവാരത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി തരംതാഴ്ന്നിരിക്കുന്നു. അവിടെയും അടങ്ങാത്ത പിണറായിയുടെ പൊലീസ് പ്രവർത്തകർക്ക് ചികിത്സ നിഷേധിക്കാൻ പോലും തയ്യാറായെന്നത് മോദിയെപ്പോലും നാണിപ്പിക്കുന്നതാണ്.

യൂത്ത് കോൺഗ്രസ് മാർച്ചിന് നേർക്ക് പൊലീസ് അഴിഞ്ഞാട്ടം നടത്തിയത് യാതൊരു പ്രകോപനവുമില്ലാതെയാണ്. നേതാക്കളെ തിരഞ്ഞുപിടിച്ച് തല്ലിച്ചതയ്ക്കാൻ പൊലീസ് കാണിച്ച ഉത്സാഹം നികൃഷ്ടമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പ്രവീണിനെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് വളഞ്ഞിട്ട് തല്ലിയത്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരിതാ ബാബുവിനെയും മറ്റ് വനിതാ നേതാക്കളേയും പ്രവർത്തകരേയും മർദിക്കാൻ പൊലീസ് പ്രത്യേക ശ്രദ്ധ കാണിച്ചു.

ഇനി സമരങ്ങൾക്ക് ഇറങ്ങരുതെന്ന ലക്ഷ്യത്തോടെ വനിതാ പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസുകാരെ ഇന്ന് കേരളം കണ്ടു. ഒടുവിൽ പരിക്കേറ്റവരെ സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ തയ്യാറാകാതിരുന്ന പൊലീസ് മാർക്സിസ്റ്റ് ഭീകരതയുടെ പര്യായമാണ്. എക്കാലവും പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായി തുടരുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനും തെറ്റിദ്ധരിക്കേണ്ട. മർദനം ഭയന്ന് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും കതകുമടച്ച് വീട്ടിൽക്കയറി ഇരിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയത് ഭീകരമായ മർദ്ദനമാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനു നേരെ ഗുണ്ടാ മോഡൽ ആക്രമണമാണ് പോലീസ് നടത്തിയത്. പ്രവീണിന്റെ തല തല്ലിപൊളിക്കുകയായിരുന്നു. അധികാരത്തിന്റെ അഹങ്കാരത്തിൽ മുഖ്യമന്ത്രിക്കിപ്പോൾ ജനകീയ സമരങ്ങളോട് അലർജിയാണ്. വനിതാ പോലീസുകാരില്ലാതെ വനിതാ പ്രവർത്തകരെ പോലീസ് നേരിടുക എന്നത് എന്ത്മര്യാദകേടാണ്. ഇതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും എതിരെ ജനാധിപത്യസമരങ്ങൾ ഉയർന്നു വരും. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്നവരെയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന ധാരണ വേണ്ട. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+