കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപക്ഷയാത്ര വീണ്ടും വിവാദങ്ങളിലേയ്ക്ക്

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനപക്ഷയാത്ര വീണ്ടും വിവാദത്തിലേയ്ക്ക്. ജനപക്ഷയാത്രയുടെ പേരില്‍ അരലക്ഷം രൂപ ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി നേതാവ് ഹഫീസ് ജമാല്‍ റെയില്‍വേ കരാറുകാരനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ബാര്‍ ഉടമയില്‍ നിന്ന് 5000 രൂപ വാങ്ങിയെന്ന വിവാദംമായുന്നതിനു മുന്‍പാണ് വീണ്ടും ഒരു വിവാദം.

ചങ്ങനാശ്ശേരി സ്വദേശിയും പിഡിപി നേതാവുമായ കരാറുകാരന്‍ എം.എസ്.നൗഷാദാണ് ഇങ്ങനെയൊരു പരാതിയുമായി രംഗത്തു വന്നത്. പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എറണാകുളം-കായംകുളം റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റെയില്‍വേ ഏറ്റെടുത്ത സ്ഥലത്തെ വീട്, ചുറ്റുമതില്‍ തുടങ്ങിയവ പൊളിച്ചുമാറ്റുന്ന ജോലിയാണ് നൗഷാദിന്. റെയില്‍വേയുടെ സ്ഥലത്തുനിന്ന് നിയമവിരുദ്ധമായി മണ്ണ് എടുത്തുമാറ്റുകയാണെന്ന് ആരോപിച്ച് ഹഫീസ് രംഗത്തു വരികയായിരുന്നു. ഒരു കാരണവുമില്ലാതെ തനിക്കുമേല്‍ ആരോപണം ഉന്നയിക്കുകയും പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുകയുമാണ് ചെയ്തതെന്ന് നൗഷാദ് പറയുന്നു. ഇതിനിടെ ജനപക്ഷയാത്രയ്ക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

janapaksha-yathra

ചങ്ങനാശേരി ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസറിനെ വിവരം അറിയിക്കുകയും പിന്നീട് ഇത് കെ.പി.സി.സി സെക്രട്ടറി പി.എസ്. രഘുറാമിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും ഹഫീസിന്റെ ഭീഷണി തുടരുകയാണ് ഉണ്ടായതെന്നും നൗഷാദ് പറയുന്നു.

റെയില്‍വേയുടെ ഭൂമിയില്‍ നിന്ന് അനധികൃതമായി മണ്ണ് എടുക്കുകയാണ് നൗഷാദ് ചെയ്യുന്നതെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നൗഷാദ് തന്നോട് തട്ടിക്കയറുകയാണ് ഉണ്ടായതെന്നും ആണ് ഹഫീസിന്റെ വിശദീകരണം. നൗഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും ഐ.എന്‍.ടി.യു.സി നേതാവ് ഹഫീസ് ജമാല്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

English summary
The congress leader asked money for contractor for Janapaksha yathra. while the contractor Noushand will complaint by press meet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X