കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വോട്ടുകള്‍ പോലും ഡീനിനെ തുണച്ചില്ല

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി പോലും ഡീന്‍ കുര്യാക്കോസിന്റെ കൂടെയുണ്ടായില്ല, പിന്നെ എങ്ങനെ ജനങ്ങള്‍ ഉണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് എട്ടു നിലയില്‍ പൊട്ടിയത് സ്വന്തം പാര്‍ട്ടി കാരണം തന്നെയാണെന്നാണ് കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട്. കെപിസിസി ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരെയാണ് വിമര്‍ശം ഉയര്‍ന്നിരിക്കുന്നത്.

നേതാക്കള്‍ക്കിടയിലുള്ള ഭിന്നതയും ചേരിതിരിവും വിനയായത് ഡീനിനാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മത്സരിച്ച് പരാജയപ്പെട്ട ഡീനിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശമുള്ളത്.

deen-kuriakose

പാര്‍ട്ടി വോട്ടുകള്‍ പോലും പോള്‍ ചെയ്യിച്ചില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ് നിസ്സംഗമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ.പൗലോസ് തയ്യാറായില്ല. റിപ്പോര്‍ട്ട് കണ്ടില്ലെന്നു പറഞ്ഞ് പ്രസിഡന്റ് മുങ്ങുകയായിരുന്നു.

സീറ്റ് തര്‍ക്കമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്. വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
the congress party candidate dean kuriakose defeat,dean of the report of the subcommittee of the congress kuriakose safty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X